»   » ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, കാവ്യ മാധവന്‍ കലിപ്പിലാണ്, എല്ലാത്തിനെയും പിടിച്ച് ശിക്ഷിക്കണം!!

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, കാവ്യ മാധവന്‍ കലിപ്പിലാണ്, എല്ലാത്തിനെയും പിടിച്ച് ശിക്ഷിക്കണം!!

Posted By: Rohini
Subscribe to Filmibeat Malayalam

തനിക്കെതിരെ സോഷ്യല്‍ മീഡിയിയില്‍ വന്ന കമന്റുകള്‍ക്കെതിരെ നിയമത്തിന്റെ സഹായത്തോടെ ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കാവ്യ മാധവന്റെ തീരുമാനം. സഹിക്കുന്നതിന് ഒരു പരിധിയുണ്ട് എന്നാണ് കാവ്യയുടെ അച്ഛന്‍ മാധവന്‍ പറഞ്ഞത്.

തൃഷയുമായി വിവാഹ നിശ്ചയം നടന്ന വരുണിന് മറ്റൊരു സൂപ്പര്‍ നായികയുമായി ബന്ധം, വിവാഹം ഉടന്‍?

കാവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എറണാകുളം റേഞ്ച് ഐജിയ്ക്കാണ് കാവ്യ പരാതി നല്‍കിയത്. കാവ്യയുടെ പരാതി ഐജി കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

കാവ്യ - ദിലീപ് വിവാഹത്തിന് ശേഷം

കാവ്യയ്ക്ക് നേരെ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് മുന്‍പ് പലതവണ നടിയെ വിവാഹം കഴിപ്പിച്ചിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം സൈബര്‍ ആക്രമണങ്ങള്‍ ക്രൂരമായി കൂടിക്കൂടി വന്നപ്പോഴാണ് കാവ്യ പ്രതികരിച്ചത്.

ലക്ഷ്യയ്ക്ക് നേരെ വന്ന ആക്രമണം

കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മോശമായി കമന്റുകള്‍ വന്നു. വ്യാപാരം തകര്‍ക്കുന്ന തരത്തിലുള്ള കമന്റുകള്‍ വന്നത് കാവ്യയ്ക്ക് സഹിക്കാന്‍ കഴിയുന്നതിലും മുകളിലായിരുന്നു.

കേസ് എന്തായി

കാവ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപി അഡ്രസ് ട്രാക്ക് ചെയ്ത് കാവ്യയ്‌ക്കെതിരെ വന്ന ഫേസ്ബുക്ക് കമന്റുകളും ട്രോളുകളും കണ്ടുപിടിച്ച് പ്രതികളെ കുടക്കാനാണ് പൊലീസിന്റെ നീക്കം. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം ശിക്ഷ നല്‍കാവുന്നതാണെന്ന് പൊലീസ് അറിയിച്ചു.

നേരിട്ട് ആക്രമിച്ചവര്‍ക്ക് നേരെ

ലക്ഷ്യയുടെ ഫേസ്ബുക്ക് പേജില്‍ നേരിട്ട് വന്ന് ആക്രമണം നടത്തിയവര്‍ക്കെതിരെയും ട്രോളുകള്‍ക്ക് നേരെയുമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നേരിട്ട് തന്നെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്നാണത്രെ കാവ്യയുടെ നിര്‍ദ്ദേശം.

സഹിക്കുന്നതിന് പരിധിയണ്ടെന്ന് അച്ഛന്‍

വിഷയത്തോട് കാവ്യ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. അച്ഛന്‍ പി മാധവനാണ് കേസ് സംബന്ധമായ കാര്യങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. പരാതി നല്‍കുകയാല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്ന് അച്ഛന്‍ പറയുന്നു. എത്ര എന്ന് കരുതിയാണ് ഇത്തരം ആക്രമണങ്ങള്‍ കണ്ടില്ല എന്ന് നടിയ്ക്കുന്നത് എന്നാണ് മാധവന്‍ ചോദിയ്ക്കുന്നത്.

കടുത്ത ശിക്ഷതന്നെ കിട്ടും

ഐടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം സൈബര്‍ ആക്രമണങ്ങള്‍ നടത്തിയവരെ ശിക്ഷിക്കാന്‍ കഴിയും എന്ന് കാവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തെ തടവോ, രണ്ട് ലക്ഷം രൂപ പിഴയോ, ചിലപ്പോള്‍ തടവും പിഴയും ലഭിച്ചേക്കുമെന്ന് അഭിഭാഷകന്‍ പ്രേം കുമാര്‍ പറഞ്ഞു.

English summary
Kavya Madhavan won’t pardon cyberbullies; police begin probe

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam