twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീത ആല്‍ബവുമായി കാവ്യ

    By Staff
    |

    സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ കഴിവുതെളിയിച്ചശേഷമാണ്‌ മലയാലികളുടെ പ്രിയതാരം കാവ്യാമാധവന്‍ വെള്ളിത്തിരയിലെത്തിയത്‌. നൃത്തത്തിലുള്ള തന്റെ പാടവം കാവ്യ സ്‌കൂള്‍ പഠനകാലത്തുതന്നെ തെളിയിച്ചു കഴിഞ്ഞതാണ്‌.

    ഇപ്പോഴിതാ ഗാനരചനയിലും കാവ്യ ശ്രദ്ധനേടുന്നു. ഈയിടെ ഒരു മാപ്പിളപ്പാട്ട്‌ രചിയ്‌ക്കുകയും അത്‌ പൃഥ്വിരാജിന്റെ പുതിയ ചിത്രമായ വണ്‍വേ ടിക്കറ്റിന്റെ അണിയറക്കാര്‍ സ്വീകരിക്കുകയും ചെയ്‌തതോടെയാണ്‌ യഥാര്‍ത്ഥത്തില്‍ കാവ്യയുടെ ഗാനരചനയിലുള്ള കഴിവ്‌ പുറംലോകമറിയുന്നത്‌.

    വണ്‍വേ ടിക്കറ്റിന്‌ വേണ്ടി ഒരു ഒപ്പനപ്പാട്ട്‌ ശരിയാക്കുന്ന വേളയിലാണ്‌ നടന്‍ പൃഥ്വിരാജ്‌ കാവ്യ ഒരു ആല്‍ബത്തിനായി ഒപ്പനപ്പാട്ട്‌ എഴുതിയിട്ടുണ്ടെന്നകാര്യം വണ്‍വേ ടിക്കന്റിന്റെ അണിയറപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. തുടര്‍ന്ന്‌ അത്‌ ചിത്രത്തിന്‌ വേണ്ടി ഉപയോഗപ്പെടുത്താനായി അവര്‍ കാവ്യയുടെ സമ്മതം തേടുകയായിരുന്നു. എന്‍ ഖല്‍ബില്‍ ഉള്ളൊരു പെണ്ണാണ്‌ എന്നു തുടങ്ങുന്നതാണ്‌ ഗാനം.

    സ്‌കൂള്‍ കാലത്തും അതിന്‌ശേഷവുമെല്ലാം കാവ്യ ഇങ്ങനെ കവിതകളും പാട്ടുകളും എഴുതാറുണ്ടായിരുന്നുവത്രേ. ഒന്‍പതാം ക്ലാസില്‍വച്ചാണ്‌ കാവ്യ ആദ്യ കവിത എഴുതിയത്‌. ഇവയെല്ലാം ചേര്‍ത്ത്‌ ഒരു ആല്‍ബമാക്കി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ ഇപ്പോള്‍ കാവ്യ.

    കാവ്യയുടെ വരികള്‍ക്ക്‌ സംഗീതം നല്‍കുന്നത്‌ യുവപ്രതിഭകളായ അരുണ്‍, അനൂപ്‌ എന്നിവരാണ്‌. ഒന്നിന്‌ കാവ്യ തന്നെ സംഗീതം പകരുന്നുണ്ട്‌. പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിയ്‌ക്കും. ആല്‍ബത്തിന്റെ പേര്‌ ഇതേവരെ നിശ്ചയിച്ചിട്ടില്ല. 2008 അവസാനത്തോടെ ഇത്‌ പുറത്തിറങ്ങുമെന്നാണ്‌ സൂചന. വണ്‍വേ ടിക്കറ്റിനായി ഉപയോഗിച്ച ഗാനം ഇനി ആല്‍ബത്തില്‍ ഉള്‍പ്പെടുത്തുകയില്ലത്രേ.

    താനെഴുതിയ ഒരു പാട്ട്‌ ഒരു ചിത്രത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെങ്കിലും പാട്ടിന്റെ പേരില്‍ അറിയപ്പെടുന്നതിലും തനിയ്‌ക്കിഷ്ടം അഭിനയമാണെന്നും എഴുത്ത്‌ അല്പം ബുദ്ധിമുട്ടുള്ള പണിയാണെന്നും താരം പറയുന്നു

    ബന്ധപ്പെട്ട വാര്‍ത്തകള്‍







    മാടമ്പിയിലെ ചിത്രങ്ങള്‍
    കാവ്യയുടെ ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X