കാവ്യ പാട്ടെഴുതുകയാണ്
മനസില്‍ പിറക്കുന്ന ഗാനത്തിന്റെ വരികള്‍ കാവ്യാ മാധവന്‍ കടലാസിലേക്ക് പകര്‍ത്തുകയാണ്. ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് കാവ്യയുടെ ഈ പാട്ടെഴുത്ത്.
താന്‍ പാട്ടെഴുതാറുണ്ടെന്ന് നേരത്തെ കാവ്യ ചില അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു. അതാരും അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ കാവ്യയുടെ ചില പാട്ടുകളുടെ സിഡി കേട്ട പൃഥ്വിരാജാണ് സിനിമക്ക് പാട്ടെഴുതാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അതൊടുവില്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.
ബിപിന്‍ പ്രഭാകറിന്റെ വണ്‍വേ ടിക്കറ്റിലെ ഒരു ഗാനം കാവ്യയുടേതായിരിക്കും. പൃഥ്വിരാജും കാവ്യയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. താനെഴുതിയ വരികള്‍ക്കൊപ്പം ചുണ്ടനക്കി അഭിനയിക്കാനുള്ള അവസരമാണ് കാവ്യക്ക് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications