കാവ്യ മാധവന് ഇത്രയേറെ പ്രായമുണ്ടോ?
ഒരു 20 കാരന്റെ അമ്മയാകാനുള്ള പ്രായമൊക്കെ കാവ്യ മാധവനുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് സംഭവിയ്ക്കുന്നു. നവാഗതനായ അനില്‍ കുഞ്ഞപ്പ സംവിധാനം ചെയ്യുന്ന എന്റെ അമ്മ എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ 20കാരന്റെ അമ്മയായി എത്തുന്നത്.
അനില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ നടത്തിയ തിരക്കഥ രചനാമത്സരത്തില്‍ സമ്മാനര്‍ഹമായ തന്റെ കഥയാണ് അനില്‍ ആദ്യ സിനിമയ്ക്കു പ്രമേയമാക്കുന്നത്. അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് കഥ. തുടര്‍ന്ന് വായിക്കൂ...

കാവ്യ മാധവന് ഇത്രയേറെ പ്രായമുണ്ടോ?
ഒത്തിരി ചിത്രങ്ങളില്‍ കാവ്യ മാധവന്‍ അമ്മ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന ആകാശവാണി എന്ന ചിത്രത്തില്‍ കൂടെ കാവ്യ ആറ് വയസ്സുള്ള കുട്ടിയുടെ അമ്മയാണ്. എന്നാല്‍ 20 വയസ്സുകാരന്റെ അമ്മയാകുന്നത് ഒരു വെല്ലുവിളി തന്നെയാണ്.

കാവ്യ മാധവന് ഇത്രയേറെ പ്രായമുണ്ടോ?
രാജനന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിയ്ക്കുന്നത്. രാനന്ദിനിയുടെ ജീവിതത്തിലെ നാല് മുഖങ്ങളിലൂടെ കാവ്യ കടന്നുപോകുന്നു. വളരെ ശക്തമായ ഒരു വേഷമാണിതെന്നാണ് സംവിധായകന്‍ പറയുന്നത്.

കാവ്യ മാധവന് ഇത്രയേറെ പ്രായമുണ്ടോ?
കാവ്യ സംബന്ധിച്ച് വളരെ വെല്ലുവിളിയുള്ള ഒരു കഥാപാത്രം തന്നെയാണിതെന്ന് കാവ്യയുടെ കസിന്‍ കൂടെയായ സംവിധായകന്‍ അനില്‍ കുഞ്ഞപ്പ പറയുന്നു. 47 കാരിയുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്.

കാവ്യ മാധവന് ഇത്രയേറെ പ്രായമുണ്ടോ?
അനു മോഹനാണ് ചിത്രത്തില്‍ കാവ്യ മാധവന്റെ മകന്റെ വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമെ മനോജ് കെ ജയന്‍, ബിയോണ്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, ശ്രീദേവി ഉണ്ണി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

കാവ്യ മാധവന് ഇത്രയേറെ പ്രായമുണ്ടോ?
തിരിച്ചുവരവില്‍ കാവ്യയുടേതായി ആദ്യം തിയേറ്ററുകളിലെത്തുന്നത് സജി സുരേന്ദ്രന്റെ ഷി ടാക്‌സിയാണ്. അത് കഴിഞ്ഞ് ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എത്തും.


Click it and Unblock the Notifications











