»   » വ്യാജ വാര്‍ത്തകള്‍ക്കെതിരെ കാവ്യ മാധവന്റെ സഹോദരന്‍; നാദിര്‍ഷയും ദിലീപും രംഗത്ത് വരും

വ്യാജ വാര്‍ത്തകള്‍ക്കെതിരെ കാവ്യ മാധവന്റെ സഹോദരന്‍; നാദിര്‍ഷയും ദിലീപും രംഗത്ത് വരും

By: Rohini
Subscribe to Filmibeat Malayalam

എല്ലാ ഗോസിപ്പുകള്‍ക്കും അവസാനം കുറിയ്ക്കാന്‍ വേണ്ടിയായിരുന്നു കാവ്യ മാധവനും ദിലീപും വിവാഹിതരായത്. എന്നാല്‍ ഇരുവരും വിവാഹം കഴിച്ചിട്ടും ഗോസിപ്പുകള്‍ അവസാനിയ്ക്കുന്നില്ല.

സ്ത്രീക്ക് എത്രദൂരം തനിച്ച് സഞ്ചരിക്കാം എന്നതിനുത്തരമാണ് ജയലളിത, ഇതും ദിലീപിനുള്ള മറുപടിയാണോ മഞ്ജു? 

സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ ലൈന്‍ സൈറ്റുകളിലും പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തകളെ നിയമം കൊണ്ട് നേരിടാനാണ് കാവ്യയുടെയും ദിലീപിന്റെയും തീരുമാനം

ചേട്ടന്‍ രംഗത്തെത്തി

സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കാവ്യ മാധവന്റെ സഹോദരന്‍ മിഥുന്‍ നിയമ നടപടിയ്ക്ക്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കാവ്യയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നാദിര്‍ഷ രംഗത്ത്

കാവ്യയുടെയും ദിലീപിന്റെയും വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളിലേക്ക് തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നാദിര്‍ഷയും നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ്. താന്‍ പോലും അറിയാത്ത കാര്യങ്ങള്‍ പ്രമുഖ മാഗസിനില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷ നിയമ നടപടിയ്‌ക്കൊരുങ്ങുന്നത്.

ദിലീപും രംഗത്തെത്തും

ഈ ആഴ്ച നാട്ടില്‍ തിരിച്ചെത്തുന്ന ദിലീപും ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. വ്യക്തിജീവിതത്തെയും കുടുംബകാര്യങ്ങളെയും വളച്ചൊടിച്ച് വര്‍ത്തകള്‍ നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കും എന്ന് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി

അതിനൊപ്പം പരിഗണിക്കുന്ന കാര്യം

കാവ്യ - മാധവന്‍ ദിലീപ് വിവാഹത്തെ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ക്ക് പുറമെ, മീനാക്ഷിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് ആരംഭിച്ചതിന് എതിരെയും ഡി- സിനിമാസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതിനെതിരെയും നിയമ നടപടി സ്വീകരിയ്ക്കും.

English summary
Kavya's brother taking legal action against fake news
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam