കാവ്യ മാധവന്‍ കരഞ്ഞോ?
കാവ്യാ മാധവന്‍ കരഞ്ഞോ, അവസാന ദിവസം അത് വിട്ടു കൊടുക്കേണ്ടി വന്നപ്പോള്‍ കാവ്യയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറയുന്നത്. കാര്യം പിടികിട്ടിയില്ല അല്ലേ, വ്യക്തമാക്കാം.
'ഷി ടാക്‌സി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് കഥ നടക്കുന്നത്. ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറായാണ് കാവ്യമാധവന്‍ അഭിനയിക്കുന്നത്. അത് തന്നെയായിരുന്നു ഷൂട്ടിങിന്റെ തുടക്കത്തില്‍ കാവ്യയ്ക്കും സംവിധായകനും ഉണ്ടായിരുന്ന ഒരേ ഒരു ആവലാതി. കാവ്യയ്ക്ക് നന്നായി ഡ്രൈവ് ചെയ്യാന്‍ അറിയില്ല.

എന്റെ കൈയ്യില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നും, എന്നാല്‍ ആള്‍ത്തിരക്കുള്ള റോഡിലൂടെയോ ട്രാഫിക്കിലോ തനിക്ക് ഡ്രൈവ് ചെയ്ത് പരിചയമില്ലെന്നും കാവ്യ പറഞ്ഞു. കാവ്യയാണെങ്കില്‍ ചിത്രത്തില്‍ എക്‌സപേര്‍ട്ടായ ഡ്രൈവറുടെ വേഷമാണ് ചെയ്യുന്നത്. അങ്ങനെ ഗ്രാഫിക്കിന്റെ സഹായത്തോടെ ചിത്രീകരിക്കാം എന്ന തീരുമാനത്തിലെത്തിയപ്പോഴാണ് കാവ്യ എല്ലാവരെയും ഞെട്ടിച്ചത്.
ഷൂട്ടിങ് തുടങ്ങിയ രണ്ടാം ദിവസം. ട്രാഫിക്കുള്ള റോഡിലൂടെ കാവ്യ അനായാസം ഡ്രൈവ് ചെയ്തു. ഒരു എക്‌സ്‌പേര്‍ട്ടിനെ പോലെ. കാവ്യ ഞെട്ടിച്ചു എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പോലും ഞെട്ടി എന്നായിരുന്നു കാവ്യയുടെ പ്രതികരണം. പിന്നെ കാവ്യതുനിഞ്ഞിറങ്ങി. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് സ്വന്തമായി കാറോടിച്ച് പോകും.
40 ദിവസത്തെ ഷൂട്ട് ആയിരുന്നു. കാവ്യ തന്നെയാണ് ഡ്രൈവ് ചെയ്തത്. കൂര്‍ഗിലെ ഹൈറേഞ്ചിലും മാറ്റും കാവ്യ തനിച്ച് ഡ്രൈവ് ചെയ്തു. ട്രാഫിക്കും, മോശമായ കാലവസ്ഥയുമൊന്നും കാവ്യയെ തളര്‍ത്തിയില്ല. എവിടെയും വണ്ടിയൊന്ന് മുട്ടിയതുപോലുമില്ല. കാവ്യയുടെ ആത്മവിശ്വാസം തങ്ങള്‍ക്ക് ഷൂട്ടിങ് എളുപ്പമാക്കിയെന്നാണ് സജി സുരേന്ദ്രന്‍ പറയുന്നത്. ഷൂട്ടിങ് തീരുമ്പോഴേക്കും കാവ്യ കാറിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്നു. വിട്ടുകൊടുക്കുമ്പോള്‍ കാവ്യയുടെ കണ്ണ് നിറഞ്ഞിരുന്നുവത്രെ.


Click it and Unblock the Notifications