»   » കാവ്യയെ പെണ്ണു കാണാന്‍ മീനാക്ഷിയും കൂട്ടരും വന്ന ദിവസത്തെ കുറിച്ച് കാവ്യയുടെ അച്ഛന്‍ പറയുന്നു

കാവ്യയെ പെണ്ണു കാണാന്‍ മീനാക്ഷിയും കൂട്ടരും വന്ന ദിവസത്തെ കുറിച്ച് കാവ്യയുടെ അച്ഛന്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹത്തെ കുറിച്ച് പല തരത്തിലുള്ള കിംവദന്തികളും ഇപ്പോഴും പ്രചരിയ്ക്കുന്നുണ്ട്. എന്നാല്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ ഒരു വിവാഹമാണ് ദിലീപിന്റെയും കാവ്യയുടെയും എന്ന് കാവ്യയുടെ അച്ഛന്‍ മാധവന്‍ പറയുന്നു.

മഞ്ജു വാര്യര്‍ - ദിലീപ് - കാവ്യ മാധവന്‍ ത്രികോണ പ്രണയത്തിലെ കൗതുകകരമായ സാമ്യങ്ങള്‍ നോക്കൂ

ദിലീപും കാവ്യയും വിവാഹിതരായ നവംബര്‍ 25 ന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. ഇതുപോലൊരു നവംബര്‍ 25 നാണ് കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്നത്.

യാദൃശ്ചികം

തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ മകളുടെ കല്യാണവും നടന്നത് തികച്ചും യാദൃശ്ചികമാണെന്ന് കാവ്യയുടെ അച്ഛന്‍ പറയുന്നു. ദിലീപിന്റെ ഷൂട്ടിങ് തിരക്കുകള്‍ കാരണം ഡേറ്റ് മുന്നോട്ട് പോയപ്പോഴാണ് നവംബര്‍ 25 ല്‍ എത്തിയത്.

പെണ്ണുകാണാന്‍ വന്നത്

ദിലീപിന്റെ അമ്മയും അളിയനും സഹോദരനും സഹോദരിയും മകള്‍ മീനാക്ഷിയും എല്ലാവരും കൂടി വീട്ടില്‍ വന്നു, താല്‍പ്പര്യം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും പണ്ട് മുതല്‍ അറിയുന്നവരാണല്ലോ. നമുക്കും സന്തോഷമുള്ള കാര്യമായിരുന്നു.

ജാതകം നോക്കിയപ്പോള്‍

ജാതകം നോക്കിയപ്പോള്‍ നൂറില്‍ നൂറ് പൊരുത്തം. ഈ വിവാഹം നേരത്തെ നടക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു. വിവാഹം ഉറപ്പിച്ചെങ്കിലും ദിലീപിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കുറച്ച് ദിവസം നീട്ടിവച്ചു.

നവംബര്‍ 25ന്

ഒരുപാടു ഗോസിപ്പു കഥകള്‍ക്ക് അവസാനം കുറിച്ചുകൊണ്ടാണ് നവംബര്‍ 25 ന് കാവ്യയുടെ കഴുത്തില്‍ ദിലീപ് മിന്നു ചാര്‍ത്തിയത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

English summary
Kavya's father Madhavan about his daughter marriage with Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam