ബിക്കിനിയണിയാനില്ലെന്ന് കാവ്യ
അഭിനയത്തിനെക്കാളേറെ ഗ്ലാമറിന് പ്രാധാന്യം നല്‌കുന്ന റോളുകളിലേക്ക് താനില്ലെന്ന് കാവ്യ.
മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായ കാവ്യ തെലുങ്കിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെലുങ്കിലെ സൂപ്പര്‍ താരമായ അലാരി നരേഷിന്റെ നായികയായി അഭിനയിക്കാന്‍ കാവ്യയ്‌ക്ക് ക്ഷണമുണ്ടായിരുന്നു. പരിധി വിട്ടുള്ള ഗ്ലാമര്‍ പ്രദര്‍ശത്തിനു പുറമെ ചിത്രത്തില്‍ ബിക്കിനിയണിഞ്ഞ് അഭിനയിക്കണമെന്ന നിബന്ധനയും കാവ്യയെ ക്ഷണം നിരസിയ്‌ക്കുന്നതിന് പ്രേരിപ്പിക്കുകയായിരുന്നു.
ചിത്രത്തില്‍ അഭിനയിക്കുന്നതിന് കാവ്യയ്‌ക്ക് 35 ലക്ഷത്തോളം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
തമിഴില്‍ സിദ്ദീഖ് സംവിധാനം ചെയ്‌ത സാധു മിരണ്ടാലിന്റെ വിജയത്തിനു ശേഷം ഒട്ടേറെ അവസരങ്ങള്‍ കാവ്യയെ തേടിയെത്തിയിരുന്നു. മോഹന്‍ലാലിന്റെ നായകനാകുന്ന മാടമ്പിയിലാണ് കാവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്


Click it and Unblock the Notifications