ഒരു കോടിതന്നാലും ഗ്ലാമറസാകില്ല: കാവ്യ
കാവ്യയ്‌ക്കൊപ്പവും ശേഷവും മലയാള സിനിമയിലെത്തിയവരെല്ലാം തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ഒക്കെ കാലെടുത്തുവെച്ചു. അഭിനയത്തിനൊപ്പം ഗ്ലാമറിന്റെ പിന്‍ബലം കൂടിയായപ്പോള്‍ മിക്കവരും അന്യഭാഷകളില്‍ താരറാണിപ്പട്ടങ്ങളും സ്വന്തമാക്കി.
എന്തേ കാവ്യമാത്രം മലയാളത്തില്‍ത്തന്നെ. ഗ്ലാമര്‍ കാട്ടി പേരുനേടാന്‍ താനില്ലെന്നാണ് കാവ്യ പറയുന്നത്. എങ്കിലും തമിഴില്‍ ഒരു പരീക്ഷണത്തിന് കാവ്യ തയ്യാറായി. സിദ്ധിഖിന്റെ സാധുമിരണ്ടാല്‍ എന്ന ചിത്രത്തില്‍ നായികയാണ് കാവ്യ. ചിത്രം പ്രദര്‍ശനത്തിനെത്തിയാലറിയാം തുണികുറയ്‌ക്കാതെ കാവ്യയ്‌ക്ക് തമിഴ്‌മനം കവരാന്‍ കഴിയുമോയെന്ന്.
ഈ ചിത്രത്തില്‍ ശരീരം തുറന്നുകാണിയ്‌ക്കുന്ന ഒരു വസ്‌ത്രം പോലും ഉണ്ടാവരുതെന്നും ഗ്ലാമറസാകേണ്ടുന്ന സീനുകളില്‍ അഭിനയിക്കില്ലെന്നും കാവ്യ നേരത്തേതന്നെ പറഞ്ഞിരുന്നുവത്രേ.
ഒരു കോടിരൂപ പ്രതിഫലമായിത്തരാമെന്ന് പറഞ്ഞാലും ശരീരപ്രദര്‍ശനത്തിന് ഞാനില്ല. അങ്ങനെ എനിയ്‌ക്ക് എവിടെയും മുന്‍നിരയിലെത്തേണ്ടതില്ല- കാവ്യ പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ കൂടുതല്‍ തവണയും ദീലീപിനൊപ്പം അഭിനയിച്ച കാവ്യ സൂപ്പര്‍സ്റ്റാറുകളുടെ നായികയായിട്ടില്ല. ഇപ്പോള്‍ ആദ്യമായാണ് ചെമ്പകരാമന്‍, റിക്ഷക്കാരന്‍ എന്നീ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയാവുകയാണ്.
ഒട്ടു ഗ്ലമാറസായിട്ടില്ലെങ്കിലും കാവ്യയോട് നമ്മുടെ കുട്ടിയെന്നൊരു മനോഭാവം മലയാളി പ്രേക്ഷകര്‍ക്കുണ്ട്. അതുതന്നെയാണ് കാവ്യയുടെ ഏറ്റവും വലിയ നേട്ടവും
. ഒരു വര്‍ഷം മുമ്പ് ഒരു പ്രമുഖ വാരിക നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും നല്ല നായികയായി തിരഞ്ഞെടുക്കപ്പെട്ടത് കാവ്യയായിരുന്നു. ചെമ്പകരാമനും റിക്ഷാക്കാരനും പുറമേ പൃഥ്വിരാജ് നായകനാകുന്ന കങ്കാരുവിലും കാവ്യയാണ് നായിക.


Click it and Unblock the Notifications