ഗണേഷിന്‍റെ ചിത്രത്തിന് വേണ്ടി കാവ്യ ഐറ്റം ഡാന്‍സ് ചെയ്യുന്നു
ഒരു ത്രികോണ പ്രണയകഥയില്‍ നായികയാവുന്നതിന്റെ ത്രില്ലിലാണ് നടി കാവ്യ. കാവ്യ മാധവനല്ല കേട്ടോ കാവ്യ ഷെട്ടി . ഗണേഷ് നായകനാവുന്ന ചിത്രത്തിലാണ് കാവ്യ അഭിനയിക്കുന്നത് . രാധിക പണ്ഡിറ്റും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് .
ഗണേഷിന്റെ ചിത്രത്തിന് വേണ്ടി കാവ്യം ഐറ്റം ഡാന്‍സ് ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട് . ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷത്തില്‍ ആണ് കാവ്യ അഭിനയിക്കുന്നത്. പിസ്റ്റോളു ബാബ എന്നാണ് ചിത്രത്തിന്റെ പേര് . എസ് എസ് തമന്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത് .

മോഡലിംഗ് രംഗത്ത് നിന്നാണ് കാവ്യ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ബെംഗളൂരുകാരിയായ കാവ്യയുടെ അരങ്ങേറ്റ ചിത്രം കന്നടത്തിലായിരുന്നു . നം ദുനിയാ നാം സ്റ്റൈല്‍. 2013ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത് . പിന്നീട് തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും കാവ്യ അഭിനയിച്ചു . 'ഇത് എന്ന മായം' ആണ് കാവ്യ അഭിനയിക്കുന്ന തമിഴ് ചിത്രം . 'സൂം' എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിംഗും പുരോഗമിയ്ക്കുന്നുണ്ട് .


Click it and Unblock the Notifications