തമിഴ് പേശാന്‍ കാവ്യ തൂക്കം കുറച്ചു
തമിഴില്‍ രണ്ടാം വരവിന് ഒരുങ്ങുകയാണ് കാവ്യ മാധവന്‍. വിനയന്‍റെ കാശി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം നടത്തിയ കാവ്യയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്.
മലയാള സിനിമയിലെ മറ്റു കൂട്ടുകാരികളെല്ലാം കോളിവുഡിലെയ്ക്ക് ചുവടുമാറ്റി കോടികള്‍ സന്പാദിച്ചുകൂട്ടുന്പോഴും മലയാളികളുടെ പ്രിയനായികയായി കാവ്യ ഒതുങ്ങികൂടുകയായിരുന്നു. സംവിധായകന്‍ സിദ്ദിഖിന്‍റെ തമിഴ് ചിത്രത്തിലൂടെയാണ് കാവ്യ തമിഴില്‍ രണ്ടാംവരവിനൊരുങ്ങുന്നത്.
'സാധു മിരണ്ടാല്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. പ്രസന്നയാണ് ചിത്രത്തിലെ നായകന്‍. ടിവി അവതാരകയുടെ റോളാണ് കാവ്യയ്ക്ക് ചിത്രത്തില്‍.
ചിത്രത്തിന് വേണ്ടി കഠിനപ്രയത്നം നടത്താനും കാവ്യ തയ്യാറായി. അതിന്‍റെ ഭാഗമായി തന്‍റെ വണ്ണം ആറു കിലോ കുറയ്ക്കാനും കാവ്യയ്ക്ക് മടിയുണ്ടായില്ല. കഥാപാത്രത്തിന് വേണ്ടി കഠിന പ്രയത്നം നടത്തുന്ന കാവ്യയുടെ പരിശ്രമങ്ങളെ കുറിച്ച് സംവിധായകന് നല്ല അഭിപ്രായമാണ്.
മുടിയിലും മുഖത്തുമൊക്കെ കാവ്യ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതൊക്കെയായാലും ഗ്ലാമര്‍ പരിവേഷത്തിന് തയ്യാറല്ലെന്നും കാവ്യ അറിയിച്ചിട്ടുണ്ട്.
കോളിവുഡില്‍ ഒരു രണ്ടാം വരവിന് ചിത്രം സാഹായിക്കുമെന്ന് തന്നെ കാവ്യ പ്രതീക്ഷിക്കുന്നു. നല്ല തിരക്കഥക്ക് വേണ്ടിയുള്ള കാവ്യയുടെകാത്തിരിപ്പിന് വിരാമായത് സിദ്ദിഖിന്‍റെ ഓഫറാണ്. സിനിമ കേരളത്തിലും ഒരേ സമയം എത്തിക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നത്.


Click it and Unblock the Notifications