»   » ആഷിക്ക് അബുവിന്റെ നായിക കാവ്യ

ആഷിക്ക് അബുവിന്റെ നായിക കാവ്യ

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
ചലച്ചിത്ര പ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് അഞ്ച് സുന്ദരികള്‍. പേര് സൂചിപ്പിയ്ക്കുമ്പോലെ അഞ്ച് സുന്ദരിമാരുടെ കഥ തന്നെയാണ് ഈ ചിത്രം പറയുന്നത്.

കേരളെ കഫെ പോലൊരു സിനിമാസമാഹാരമെന്നതല്ല, മറിച്ച് മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകര്‍ അണിനിരക്കുന്നുവെന്നതാണ് ഈ പ്രൊജക്ടിന്റെ ഹൈലൈറ്റ്. ആഷിക് അബു, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്. ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണീ ചിത്രം. മറ്റുള്ളവരെല്ലാം മോളിവുഡിന്റെ മുന്‍നിര സംവിധായകര്‍.

അമ്മ, മകള്‍, കാമുകി, ഭാര്യ, നായിക എന്നിങ്ങനെയാണ് അഞ്ച് സുന്ദരിമാരിലെ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ഇതില്‍ ആഷിക് അബുവിന്റെ നായികയായെത്തുന്നത് കാവ്യ മാധവനാണ്. ചിത്രത്തില്‍ ബിജു മേനോനും പ്രധാനപ്പെട്ട വേഷത്തിലുണ്ടാകും.

ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. 2013 മേയ് മാസത്തില്‍ അഞ്ച് സുന്ദരികള്‍ തിയറ്ററുകളിലെത്തും.

English summary
‘Naayika’ would be directed by Aashiq Abu, and we hear that he has roped in none other than Kavya Madhavan to play the lead in his film. Biju Menon would play a key role as well,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam