കാവ്യ ഒടുവില്‍ മമ്മൂട്ടിയുടെ നായിക
നസ്രാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും നായികാവേഷമല്ലാത്തതിനാലാണ് കാവ്യാ മാധവന്‍ അതു വേണ്ടെന്നുവച്ചത്. പകരം മുക്തയെ ആ റോളില്‍ കാസ്റ്റ് ചെയ്തു.
മമ്മൂട്ടിയുടെ നായികയാവാന്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് നസ്രാണിയിലെ വേഷം വേണ്ടെന്നുവയ്ക്കുന്നതിലൂടെ കാവ്യ പ്രഖ്യാപിച്ചത്. ആ കാത്തിരിപ്പിന് ഒടുവില്‍ വിരാമമായി. മമ്മൂട്ടിയുടെ നായികയാവാന്‍ സമപ്രായക്കാരായ മീരാ ജാസ്മിനും ഗോപികയ്ക്കും കിട്ടിയ അവസരം ഇപ്പോള്‍ കാവ്യയ്ക്കും ലഭിച്ചിരിക്കുന്നു.
മമ്മൂട്ടി ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി വേഷമിടുന്ന എം.പത്മകുമാറിന്റെ ചിത്രത്തിലാണ് കാവ്യ നായികയാവുന്നത്. അഡ്വ. ഇന്ദുലേഖ എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്.
അടുത്ത പേജ്-


Click it and Unblock the Notifications