തീപ്പെട്ടി ചന്ദ്രന്‍ റിക്ഷക്കാരനായി
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തീപ്പെട്ടി ചന്ദ്രന്‍ എന്ന പേരാണ് നേരത്തെ നല്‍കിയിരുന്നത്. ആ പേര് മാറ്റി റിക്ഷക്കാരനാക്കി.
പഴയ ചിത്രങ്ങളുടെ പേരുകള്‍ സിനിമകള്‍ക്കു നല്‍കുന്നത് ഇപ്പോള്‍ പുതിയ പ്രവണതയാണ്. തുറുപ്പുഗുലാന്‍, ഡോണ്‍, വെള്ളിനക്ഷത്രം തുടങ്ങിയ സമീപകാല ചിത്രങ്ങളുടെ പേരുകള്‍ പഴയ ചിത്രങ്ങളില്‍ നിന്നും കടം കൊണ്ടതാണ്. ഈ രീതി പിന്തുടര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന് എം.പത്മകുമാര്‍ പേര് നല്‍കിയിരിക്കുന്നത്. എം.ജി.ആറിന്റെ പ്രശസ്ത ചിത്രമാണ് റിക്ഷക്കാരന്‍.
നവംബറില്‍ റിക്ഷക്കാരന്റെ ചിത്രീകരണം ആരംഭിക്കും. ടി.എ.റസാഖാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. വേഷം, ബസ് കണ്ടക്ടര്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടി.എ.റസാഖ് തിരക്കഥ രചിക്കുന്ന മമ്മൂട്ടി ചിത്രമാണ് റിക്ഷക്കാരന്‍.
മുന്‍ പേജ്-


Click it and Unblock the Notifications











