കാവ്യ ഒരുമ്പെട്ടാല്‍.....

By Staff

മീരാ ജാസ്മിനും നവ്യാ നായരും ഭാവനയുമൊക്കെ മലയാളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴിലും തെലുങ്കിലും വിലസുമ്പോഴും മലയാളത്തിന്റെ സ്വന്തം നടിയായി വേറിട്ടു നില്‍ക്കുകയായിരുന്നു കാവ്യാ മാധവന്‍. വര്‍ഷാന്ത്യ കണക്കെടുപ്പുകളില്‍ കൂടുതല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നടിയായി കാവ്യ തുടര്‍ന്നു.

2007ലും പത്മപ്രിയയോടും വിമലാ രാമനോടുമൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടി കാവ്യാ മാധവനാണ്. പക്ഷേ ചിത്രങ്ങളുടെ നിലവാരത്തിലും മികച്ച കഥാപാത്രങ്ങളുടെ കാര്യത്തിലും കാവ്യക്ക് കാര്യമായൊന്നും കഴിഞ്ഞ വര്‍ഷം അവകാശപ്പെടാനില്ല. നാദിയ കൊല്ലപ്പെട്ട രാത്രിയിലെ ഇരട്ടവേഷം മാത്രമാണ് അല്പമെങ്കിലും അഭിനയപ്രാധാന്യമുള്ളതായി പറയാവുന്നത്.

മലയാളത്തിന്റെ സ്വന്തം നടിയായി വേറിട്ടു നിന്നതു കൊണ്ട് കാവ്യക്ക് നടിയെന്ന നിലയില്‍ പ്രത്യേകിച്ചെന്തെങ്കിലും മേന്മ അവകാശപ്പെടാനുണ്ടോ? 2007ല്‍ ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നടിയെന്ന പദവി കാവ്യയോടൊപ്പം പങ്കുവച്ച പത്മപ്രിയയും വിമലാ രാമനും അന്യഭാഷകളില്‍ നിന്നും മലയാളത്തിലെത്തിയവരാണ്. പത്മപ്രിയ ഇപ്പോള്‍ തമിഴില്‍ ഏറെ സജീവമാണ്. തമിഴിലെ തിരക്കുകള്‍ക്കിടയിലും പത്മപ്രിയ മലയാളത്തിലെത്തി വര്‍ഷം അഞ്ചും ആറും സിനിമകളില്‍ അഭിനയിച്ച് ചിത്രങ്ങളുടെ എണ്ണത്തില്‍ കാവ്യക്ക് വെല്ലുവിളിയാകുന്നു.

മലയാളത്തിന്റെ സ്വന്തം നടിയായി വേറിട്ടു നില്‍ക്കുന്ന കാവ്യയേക്കാള്‍ മികച്ച വേഷങ്ങള്‍ കിട്ടുന്നത് മീരാ ജാസ്മിനാണ്. കഴിഞ്ഞ വര്‍‍ഷം ഒരേ കടല്‍, വിനോദയാത്ര എന്നീ ചിത്രങ്ങളില്‍ മീരക്കു വളരെ വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളാണ് ലഭിച്ചത്. അന്യഭാഷകളിലേക്ക് പോയതിനു ശേഷം മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ വേണ്ടി മാത്രമേ മീര മലയാളത്തിലെത്തുന്നുള്ളൂ. അത്തരം വ്യത്യസ്ത വേഷങ്ങള്‍ കാവ്യക്കു ലഭിക്കുന്നുമില്ല.

മീര വേണ്ടെന്നു വച്ച ചക്കരമുത്തിലെ നായികാവേഷം ചെയ്തത് കാവ്യയാണ്. തന്റെ ഗോഡ് ഫാദറായ ലോഹിതദാസിന്റെ ചിത്രത്തിലെ ആ കഥാപാത്രം മീര എന്തുകൊണ്ടാണ് വേണ്ടെന്നുവച്ചതെന്ന് ചിത്രം പുറത്തിറങ്ങിയപ്പോഴാണ് പ്രേക്ഷകര്‍ക്കു മനസിലായത്. മീര വേണ്ടെന്നുവച്ച നിലവാരമില്ലാത്ത ചിത്രത്തില്‍ പകരക്കാരിയായി അഭിനയിക്കേണ്ട ഗതികേട് പോലും കാവ്യക്കുണ്ടായി.

ഇതൊക്കെ കൊണ്ടാണോ കാവ്യക്കൊരു മനംമാറ്റം? മലയാളത്തിന്റെ സ്വന്തം നടിയായി ഒതുങ്ങിക്കൂടാനാണ് തനിക്കിഷ്ടമെന്നു പറയാറുള്ള കാവ്യക്കു അങ്ങനെ ഒതുങ്ങിയതു കൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടോ?

അടുത്ത പേജ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X