കാവ്യയെയും മലയാളത്തിന് നഷ്ടമാവുമോ?
സിദ്ദിഖ് സംവിധാനം ചെയ്യുന്ന സാധു മിരണ്ടാല്‍ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളക്കു ശേഷം കാവ്യ വീണ്ടും തമിഴിലെത്തുകയാണ്. കാശി, എന്‍ മാനവിലെ എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കാവ്യ അതിനു ശേഷം തമിഴില്‍ നിന്ന് പല ഓഫറുകളും ലഭിച്ചിട്ടും സ്വീകരിച്ചിരുന്നില്ല.
നീണ്ട ഇടവേളക്കു ശേഷം വീണ്ടും തമിഴിലെത്തുന്ന കാവ്യ സാധു മിരണ്ടാലിലൂടെ അന്യഭാഷയിലേക്കുള്ള വഴി തുറക്കുകയാണോ? കാവ്യ തന്നെ പണ്ട് അടച്ചിട്ട വഴിയാണത്. സാധു മിരണ്ടാല്‍ കഴിഞ്ഞാല്‍ ഇനി അന്യഭാഷയിലേക്കില്ലെന്ന പ്രഖ്യാപനം ഏതായാലും കാവ്യയില്‍ നിന്ന് പ്രതീക്ഷിക്കേണ്ട.
തെലുങ്കില്‍ നിന്ന് രണ്ട് ഓഫറുകളാണ് കാവ്യക്കു ലഭിച്ചിരിക്കുന്നത്. രണ്ടും കാവ്യ സ്വീകരിച്ചുവെന്നാണ് അറിയുന്നത്. തമിഴില്‍ തിളങ്ങിനില്‍ക്കുന്ന ഭാവനയെ പോലുള്ള നടിമാര്‍ ഗ്ലാമറിന്റെ അതിപ്രസരമുള്ള തെലുങ്കിലേക്ക് കടക്കാന്‍ മടിച്ചുനില്‍ക്കുമ്പോഴാണ് കാവ്യ തന്റെ പൂര്‍വപ്രസ്താവനകളെല്ലാം മറന്ന് അന്യഭാഷയില്‍ സജീവമാകാനൊരുങ്ങുന്നത്. കാവ്യയെയും മലയാളത്തിന് നഷ്ടമാവുകയാണോ?
മുന്‍ പേജ്


Click it and Unblock the Notifications