മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

By Lakshmi

മലയാളികളുടെ ഇഷ്ടതാരമാണ് കാവ്യ മാധവന്‍. മലയാളിത്തമുള്ള കാവ്യയുടെ മുഖശ്രീതന്നെയാണ് അവരെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാരമാക്കുന്നത്. തടികൂടുന്നുവെന്നത് കാവ്യ എല്ലാ കാലത്തും കേട്ടുകൊണ്ടിരുന്ന മുന്നറിയിപ്പുകളില്‍ ഒന്നായിരുന്നു. തടിഅല്‍പം കൂടുതലാണെങ്കിലും അതിന്റെ പേരില്‍ ആരും കാവ്യയെ ഇഷ്ടപ്പെടാതിരുന്നിട്ടുണ്ടാവില്ല.

പക്ഷേ അടുത്തകാലത്തായി താരങ്ങളില്‍ പലരും അമ്പരപ്പിക്കുന്ന മേക്കോവറുമായി തിരിച്ചെത്തുകയാണ്. ഇത് കണ്ട് കണ്ട് കാവ്യയ്ക്കും തോന്നിയെന്നുതോന്നുന്നു ചില മാറ്റങ്ങളൊക്കെ വേണമെന്ന്. അതിനായി ആദ്യം താന്‍ ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കലാണെന്ന് കാവ്യയ്ക്ക് പണ്ടേ അറിയാമായിരുന്നു.

തീരുമാനമെടുത്തതില്‍പ്പിന്നെ കാവ്യ ഒട്ടും അമാന്തിച്ചില്ല. തടികുറയ്ക്കാനായി കഠിനപരിശ്രമം തുടങ്ങി. പക്ഷേ ചോറുണ്ണാതെയും ഇഷ്ടഭക്ഷണങ്ങള്‍ പലതും കഴിയ്ക്കാതെയും ഇരുന്നിട്ടും തടി മാത്രം കുറഞ്ഞില്ലെന്ന് കാവ്യ പറയുന്നു. പക്ഷേ അടുത്തിടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട കാവ്യയെ കണ്ട് എല്ലാവരും വാപൊളിച്ുപോയി. അത്രയ്ക്ക് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. താന്‍ തടികുറച്ചതിന്റെയും മേക്ക് ഓവര്‍ നടത്തിയതിന്റെയും രഹസ്യങ്ങള്‍ കാവ്യ മനോരമയോട് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷണപ്രിയയായ കാവ്യ

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

താനെന്നും ഭക്ഷണത്തോട് ഏറെ പ്രിയമുള്ളയാളായിരുന്നുവെന്ന് കാവ്യ പറയുന്നു. അതിനാല്‍ത്തന്നെ ഭക്ഷണത്തിന് നിയന്ത്രണമൊന്നും വച്ചിരുന്നില്ലത്രേ. തടികൂടുന്നുവെന്ന് എല്ലാവരും പറയാന്‍ തുടങ്ങിയതോടെ ടെന്‍ഷനായെന്നും അങ്ങനെയാണ് കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും കാവ്യ പറയുന്നു.

ചോറില്ലാത്ത രണ്ടുവര്‍ഷം

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

രണ്ടുവര്‍ഷത്തോളം ചോറ് കഴിയ്ക്കാതെ പല രീതിയിലുള്ള വ്യായാമങ്ങള്‍ പരീക്ഷിച്ചെന്നും പക്ഷേ ഒന്നും ഫലിച്ചില്ലെന്നും കാവ്യ പറയുന്നു.

ഒടുവില്‍ സ്ലിമ്മിങ് സെന്ററില്‍

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

തന്റെ കോസ്റ്റിയൂം ഡിസൈനറുടെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലെ സ്ലിമ്മിങ് സെന്റര്‍ സ്മാര്‍ട് എസ്‌കാസോ ക്ലബ്ബില്‍ പോകാന്‍ തുടങ്ങിയതോടെയാണ് മാറ്റം വന്നതെന്നും കാവ്യ പറയുന്നു.

 കൃത്യമായ ഡയറ്റും വ്യായാമവും

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

ഭക്ഷണം നിയന്ത്രിക്കാതെയാണ് താന്‍ തടികുറച്ചതെന്നാണ് കാവ്യ പറയുന്നത്. ഡയറ്റ് പ്ലാന്‍ കൃത്യമായി പാലിച്ചതോടെ ഒരുമാസം കൊണ്ട് വ്യത്യാസം വന്നുതുടങ്ങിയെന്നും താരം പറയുന്നു.

ഇനിയും മെലിയുമെന്ന്

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

ഇനിയും മെലിയാനുള്ള ശ്രമത്തിലാണ് താനെന്നാണ് കാവ്യ പറയുന്നത്. ഇപ്പോള്‍ മെലിഞ്ഞിരിക്കുന്ന കാവ്യ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

തിളങ്ങുന്ന മേക്ക് ഓവര്‍

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

ശരീരഭാരമൊക്കെ കുറഞ്ഞതോടെ ഒരു മേക്ക് ഓവര്‍ ആയിക്കളയാമെന്ന് കാവ്യയും തീരുമാനിച്ചു. വസ്ത്രങ്ങളിലും മേക്കപ്പിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം മാറ്റം വരുത്തി. ഇപ്പോള്‍ കാവ്യ അടിമുടി മാറി സ്മാര്‍ട് ലുക്കായിരിക്കുകയാണ്.

കാവ്യയെന്ന താരം

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ 1991ലാണ് ബാലതാരമായി കാവ്യ സിനിമയിലെത്തിയത്. പിന്നീട് പല ചിത്രങ്ങൡും ചെറിയ വേഷങ്ങളില്‍ എത്തിയ കാവ്യ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ ന്നെ ലാല്‍ ജോസ് ചിത്രത്തിലൂടെ ദിലീപിനൊപ്പം നായികനടിയായി എത്തി.

ഗൗരിയായി അഞ്ചു സുന്ദരികളില്‍

മേക്ക് ഓവര്‍ കാവ്യ ആളാകെ മാറി

അഞ്ച് സംവിധായകര്‍ ഒരുക്കിയ ആന്തോളജിയായ അഞ്ചു സുന്ദരികളില്‍ ഗൗരിയെന്ന ചിത്രത്തില്‍ നായികയായി എത്തിയ കാവ്യ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതാണ് കാവ്യ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X