twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചുണ്ണിയും പക്കിയും ഒരുമിച്ചെത്തി ആ സന്തോഷം പങ്കിട്ടു! ആഘോഷം പൊടിപൊടിച്ചു! കാണൂ!

    |

    Recommended Video

    കൊച്ചുണ്ണിക്ക് 100 ദിനത്തിന്റെ ആഘോഷം നിവിനും മോഹൻലാലും ഒരു വേദിയിൽ

    പോയവര്‍ഷത്തില്‍ പുറത്തിറങ്ങിയ മികച്ച ചരിത്ര സിനിമകളിലൊന്നായിരുന്നു കായംകുളം കൊച്ചുണ്ണി. ഐതിഹ്യത്തിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് സുപരിചിതമായ കഥയെ സിനിമയാക്കുമ്പോള്‍ ചില്ലറ വെല്ലുവിളിയല്ല താന്‍ നേരിട്ടതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കും സിനിമയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ റിലീസ് ചെയ്തതിന് ശേഷവും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിരവധി അവസരങ്ങള്‍ ഒഴിവാക്കിയാണ് നിവിന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

    പനി പിടിച്ച് ആദ്യരാത്രി കുളമായോ? റിമി ടോമിയുടെ ചോദ്യത്തിന് മുന്നില്‍ പതറി അര്‍ജുന്‍ അശോകന്‍! കാണൂ!പനി പിടിച്ച് ആദ്യരാത്രി കുളമായോ? റിമി ടോമിയുടെ ചോദ്യത്തിന് മുന്നില്‍ പതറി അര്‍ജുന്‍ അശോകന്‍! കാണൂ!

    കൊച്ചുണ്ണിയെ ആവാഹിക്കാനായി കടുത്ത തയ്യാറെടുപ്പുകളായിരുന്നു നിവിന്‍ നടത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് എല്ലാവരും പൂര്‍ത്തിയാക്കിയത്. ഗോകുലം ഗോപാലനായിരുന്നു സിനിമ നിര്‍മ്മിച്ചത്. കലക്ഷനിലും ഏറെ മുന്നിലാണ് ഈ സിനിമ. ഇപ്പോഴിതാ സിനിമയുടെ 100ാംദിനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    കൊച്ചുണ്ണിയുടെ 100 ദിനാഘോഷം

    കൊച്ചുണ്ണിയുടെ 100 ദിനാഘോഷം

    റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തതിന്റെ 100ാം ദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചതിനുള്ള ആദരവും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. മോഹന്‍ലാലായിരുന്നു പുരസ്‌കാരം വിതരണം ചെയ്തത്. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്. സിനിമാലോകവും ആരാധകരും ചടങ്ങിലേക്ക് എത്തിയിരുന്നു. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

    സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍

    സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍

    സിനിമയിലെത്തി നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചത്. മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയ താരത്തെ വേദിയില്‍ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ സുരേഷ് കുമാറും അശോക് കുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 40 വര്‍ഷത്തിലധികമായി അവരോടുള്ള ബന്ധം തുടങ്ങിയിട്ടുണ്ട്. അവര്‍ക്കൊപ്പം വേദിയില്‍ നില്‍ക്കാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.

    നിവിന്‍ പോളിയുടെ വാക്കുകള്‍

    നിവിന്‍ പോളിയുടെ വാക്കുകള്‍

    ഒരുപാട് സന്തോഷമുള്ള നിമിഷമാണ് ഇതെന്നും ഓരോ പടങ്ങളിലും അഭിനയിക്കുന്നതും അവയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുമ്പോഴും സന്തോഷമാണെന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. നിവിന്‍ കൊച്ചുണ്ണിയായപ്പോള്‍ ഇത്തിക്കര പക്കിയായെത്തിയത് മോഹന്‍ലാലായിരുന്നു. അതിഥിയായെത്തി മികച്ച കൈയ്യടിയാണ് അദ്ദേഹം വാങ്ങിക്കൂട്ടിയത്.

    മോഹന്‍ലാലും നിവിന്‍ പോളിയും

    മോഹന്‍ലാലും നിവിന്‍ പോളിയും

    നിലവിലെ പല റെക്കോര്‍ഡുകളെയും കായംകുളം കൊച്ചുണ്ണി കടത്തിവെട്ടുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മോഹന്‍ലാലും നിവിന്‍ പോളിക്കൊപ്പം എത്തുന്നുവെന്ന് സ്ഥിരീകരിച്ചതോടെ സിനിമയുടെ ഭാവിയും മാറുകയായിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മുന്‍നിര സിനിമകള്‍ റിലീസ് ചെയ്തതിന് ശേഷവും കൊച്ചുണ്ണിയുടെ കുതിപ്പ് തുടരുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പലയിടത്തുനിന്നും ലഭിച്ചത്. 100 കോടി നേട്ടം സ്വന്തമാക്കിയാണ് ചിത്രം കുതിച്ചത്.

    പുലിമുരുകന് പിന്നാലെ

    പുലിമുരുകന് പിന്നാലെ

    8 കോടിയായിരുന്നു സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക ആദ്യദിനത്തില്‍ ലഭിക്കുന്നത്. തുടക്കത്തില്‍ തന്നെ സിനിമ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലാണ് സിനിമ 50 കോടി ക്ലബിലേക്കെത്തിയതായി അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്. ആദ്യത്തെ 10 ദിവസത്തെ കലക്ഷനെ അടിസ്ഥാനമാക്കിയായിരുന്നു ഈ കണക്ക്. അനായാസേനയാണ് ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ചിത്രം 100 കോടി ക്ലബില്‍ എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്.റിലീസ് ചെയ്ത് 25 ദിനം പിന്നിടുന്നതിനിടയില്‍ ചിത്രം 70 കോടി ക്ലബില്‍ ഇടം നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധികം വൈകാതെ തന്നെ സിനിമ 100 കോടി ക്ലബിലേക്കും എത്തുകയായിരുന്നു.

    വിമര്‍ശകര്‍ക്കുള്ള മറുപടി

    വിമര്‍ശകര്‍ക്കുള്ള മറുപടി

    മലയാള സിനിമയിലെ നൂറു കോടി റെക്കോര്‍ഡ് അച്ചായന്‍ ഇങ്ങെടുത്തുവെന്നാണ് ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയും ഇതാഘോഷമാക്കി മാറ്റിയിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ തുടക്കം കുറിച്ച താരത്തിന് വ്യത്യസ്തമായ അവസരങ്ങളാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. സ്വീകാര്യതയിലും പ്രേക്ഷക പിന്തുണയിലും ഏറെ മുന്നിലാണ് ഈ താരം.

    English summary
    Kayamkulam Kochunni 100 day celebration pics viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X