നിവിന്‍ പോളിക്ക് ഡബിള്‍ ധമാക്ക! മിഖായേല്‍ മാത്രമല്ല മറ്റൊരു സന്തോഷം കൂടി! വീഡിയോ വൈറല്‍! കാണൂ!

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു പ്രേക്ഷകര്‍. സിനിമയ്ക്കായി നിവിന്‍ പോളി നടത്തിയ തയ്യാറെടുപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചുണ്ണിയായാണ് നിവിന്‍ എത്തിയത്. ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തിയത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നുവെന്നാണ് അവകാശപ്പെട്ടത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീരനേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. തുടക്കം മുതലേ തന്നെ മികച്ച പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അമല പോളായിരുന്നു നായികയായി എത്തേണ്ടിയിരുന്നതെന്നും പിന്നീടാണ് ചിത്രത്തിലേക്ക് പ്രിയ ആനന്ദ് എത്തിയത്.

സിനിമയ്ക്ക് മികച്ച വിജയം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കായംകുളം കൊച്ചുണ്ണി സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് 100 ദിനാഘോഷത്തിന്‍രെ വീഡിയോ പുറത്തുവിട്ടത്. റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ്, ബാലചന്ദ്രമേനോന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിരുന്നു. പുതിയ സിനിമയായ മിഖായേല്‍ തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിന് പിന്നാലെയായാണ് ഈ ആഘോഷവും നടന്നത്.

Nivin Pauly

ഉണ്ണി മുകുന്ദനാണ് മിഖായേലില്‍ വില്ലനായെത്തിയത്. സുദേവ് നായര്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ, സിദ്ദിഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. മഞ്ജിമ മോഹനാണ് നായികയായി എത്തിയത്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യ ബിഗ് റിലീസ് കൂടിയാണ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X