ബോക്‌സോഫീസ് കൊള്ളയടിക്കുമെന്ന് പറഞ്ഞാല്‍ ഇങ്ങനെയാണ്! കൊച്ചുണ്ണി കട്ടത് ചില്ലറയല്ല, കോടികളാണ്!

Recommended Video

പത്ത് ദിവസം കൊണ്ട് 50 കോടി | filmibeat Malayalam

ഒക്ടോബര്‍ പതിനൊന്നിന് തിയറ്ററുകളിലേക്കെത്തിയ കായംകുളം കൊച്ചുണ്ണി തിയറ്ററുകളില്‍ ഗംഭീര പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. റിലീസ് ദിവസം കേരളത്തിലും പുറത്തും റെക്കോര്‍ഡ് സ്‌ക്രീനുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. 45 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ പത്ത് ദിവസം പിന്നിടുമ്പോള്‍ കോടികളാണ് വാരിക്കൂട്ടിയിരിക്കുന്നത്.

ബിഗ് ബജറ്റിലൊരുക്കിയ പഴശ്ശിരാജയ്ക്ക് ശേഷം ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയുടെ കളക്ഷനെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നതും കൊച്ചുണ്ണി സ്വന്തമാക്കിയതുമായ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

നല്ല പ്രതികരണം നേടി കൊച്ചുണ്ണി

നല്ല പ്രതികരണം നേടി കൊച്ചുണ്ണി

റിലീസ് ദിവസം മുതല്‍ കായംകുളം കൊച്ചുണ്ണിയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇത് കളക്ഷനിലും പ്രകടമായിരുന്നു. ആദ്യദിനം 5 കോടി മൂന്ന് ലക്ഷം രൂപയായിരുന്നു കേരള ബോക്‌സോഫീസില്‍ നിന്നും സിനിമ സ്വന്തമാക്കിയത്. ഗ്ലോബല്‍ ബോക്സോഫീസില്‍ 9.54 കോടിയോളമായിരുന്നു സിനിമയുടെ കളക്ഷന്‍. അതിവേഗം 25 കോടി ക്ലബ്ബിലെത്തിയ സിനിമ ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമായിരുന്നു സിനിമയുടെ കളക്ഷന്‍.

 ഏഴ് ദിവസം കൊണ്ട് റെക്കോര്‍ഡ്

ഏഴ് ദിവസം കൊണ്ട് റെക്കോര്‍ഡ്

കായംകുളം കൊച്ചുണ്ണി റിലീസിനെത്തി ഏഴ് ദിവസ കഴിയുമ്പോള്‍ ആഗോളതലത്തില്‍ നാല്‍പത് കോടിയോളം രൂപയാണ് മറികടന്നിരിക്കുന്നത്. വേള്‍ഡ് വൈഡ് കളക്ഷന്‍ നോക്കുമ്പോള്‍ 42 കോടിയായിരുന്നു ലഭിച്ചത്. മലയാള സിനിമയില്‍ തന്നെ ഇത്രയും വലിയ കളക്ഷന്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയ സിനിമയാണെന്നുള്ള നേട്ടവും കായംകുളം കൊച്ചുണ്ണിയ്ക്ക് സ്വന്തമാക്കി. ഇപ്പോഴിതാ മലയാള സിനിമാപ്രേമികള്‍ക്ക് അഭിമാനിക്കാനുള്ള വിവരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

50 കോടി ക്ലബ്ബിലേക്ക്..

50 കോടി ക്ലബ്ബിലേക്ക്..

മലയാള സിനിമ ലോകം കൊച്ചുണ്ണി വാഴുന്നു. സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞു കൊണ്ട് കൊച്ചുണ്ണി ബോക്‌സ് ഓഫീസ് കവര്‍ച്ച തുടരുന്നു. എന്നും പറഞ്ഞാണ് കൊച്ചുണ്ണി അമ്പത് കോടി ക്ലബ്ബിലെത്തിയ കാര്യം നിര്‍മാതാക്കള്‍ അറിയിച്ചത്. വേള്‍ഡ് വൈഡ് കളക്ഷനില്‍ പത്ത് ദിവസം കൊണ്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ഈ നേട്ടം. നിലവില്‍ 55 കോടിയാണ് സിനിമയുടെ കളക്ഷന്‍.

 കൊച്ചി മള്‍ട്ടിപ്ലെക്സില്‍

കൊച്ചി മള്‍ട്ടിപ്ലെക്സില്‍

കേരളത്തിലെത്തിയത് പോലെ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്സിലെ കൊച്ചുണ്ണിയുടെ റിലീസും വമ്പന്‍ സ്വീകരണത്തോടെയായിരുന്നു. റിലീസ് ദിവസം 62 ഷോ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ഇരുപത് ലക്ഷത്തിനടുത്ത് സ്വന്തമാക്കിയിരുന്നു. ഏട്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ 88 ലക്ഷമാണ് സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും ലഭിച്ചത്. പത്ത് ദിവസമെത്തിയപ്പോള്‍ ഇവിടെ നിന്നും ഒരു കോടി മറികടന്നിരിക്കുകയാണ്. പൂജ ഹോളിഡേസ് വന്നതിനാല്‍ സിനിമയ്ക്ക് കുടുംബ പ്രേക്ഷകരുടെയടക്കം വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X