കേരള ബോക്‌സോഫീസ് കൊള്ളയടിച്ച് കൊച്ചുണ്ണി! നിവിന്റെ റെക്കോര്‍ഡ് ഇവിടെ തുടങ്ങുന്നു! ലാലേട്ടനാണ് മാസ്..
Recommended Video

ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കായംകുളം കൊച്ചുണ്ണി റിലീസിനെത്തിയിരിക്കുകയാണ്. മലയാള സിനിമയില്‍ വലിയ ചരിത്രം സൃഷ്ടിക്കാനുള്ള വരവായിരുന്നു കൊച്ചുണ്ണി നടത്തിയത്. ഇതുവരെ കേരളക്കര കാണാത്ത അത്രയും വലിയ റിലീസായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ കളക്ഷനില്‍ ഞെട്ടിക്കുമെന്നാണ് സൂചനകള്‍.
മോഹന്‍ലാലിന്റെ പുലിമുരുകനാണ് മലയാളത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം. അതിന് ശേഷം ഒരുപാട് ഹിറ്റ് മൂവിസ് ഇറങ്ങിയിരുന്നെങ്കിലും നൂറ് കോടി മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. കായംകുളം കൊച്ചുണ്ണി ഇതുവരെയുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും തിരുത്തി കുറിച്ച് പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രവചനങ്ങള്‍ നടന്നിരിക്കുന്നത്.

357 ഓളം സ്‌ക്രീനുകളില്‍
മലയാള സിനിമയിലെ എക്കാലത്തെയും ചരിത്രം തിരുത്തി കുറിക്കാനാണ് കായംകുളം കൊച്ചുണ്ണി എത്തിയിരിക്കുന്നത്. കേരളത്തില്‍ 357 ഓളം തിയറ്ററുകളിലാണ് സിനിമ റിലീസിനെത്തിയത്. 1700 ന് മുകളില്‍ ഷോ ആണ് റിലീസ് ദിവസം ലഭിക്കുന്നത്. അതില്‍ 200 ഓളം ഫാന്‍സ് ഷോ യും നടക്കും. ഇക്കാരണത്തില്‍ ഫസ്റ്റ് ഡേ കളക്ഷന്റെ കാര്യത്തില്‍ കായംകുളം കൊച്ചുണ്ണി വലിയൊരു ചരിത്രമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രദര്‍ശനങ്ങളുടെ എണ്ണമനുസരിച്ച് സിനിമ ആദ്യ ദിവസം നേടാന്‍ സാധ്യതയുള്ള കളക്ഷനെ കുറിച്ച് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരിക്കുകയാണ്.

ബുക്കിംഗ് തകൃതിയായി
റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കായംകുളം കൊച്ചുണ്ണിയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ടിക്കറ്റ് റിസര്‍വേര്‍ഷന് ലഭിച്ചിരുന്നത്. പ്രധാനപ്പെട്ട സെന്ററുകളിലെല്ലാം ചൂടപ്പം പോലെ ഒരുവിധം എല്ലാ ടിക്കറ്റുകളും റിലീസിന് മുന്‍പ് തന്നെ വിറ്റ് പോയിരുന്നു. കൊച്ചുണ്ണിയുടെ റിലീസ് ദിവസം എത്ര വലിയ പ്രധാന്യത്തോടെയാണ് സിനിമാപ്രേമികള്‍ കാണുന്നതെന്നുള്ള ഉദാഹരണമായിരുന്നു ഇത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സിലും
കേരളത്തില്‍ 357 ഓളം തിയറ്ററുകള്‍ ലഭിച്ചപ്പോള്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കാര്യവും വ്യത്യസ്തമായിരുന്നില്ല. അവിടെയും പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. ഫസ്റ്റ് ഡേ 60 ഓളം പ്രദര്‍ശനങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിക്കായിരുന്നു ഇവിടെ ആദ്യ പ്രദര്‍ശനം നടന്നത്. മള്‍ട്ടിപ്ലെക്‌സിലെ മുന്‍കൂട്ടിയുള്ള ബുക്കിംഗും അസാധാരണ രീതിയിലായിരുന്നു. ഇവിടെയും പുതിയൊരു റെക്കോര്‍ഡായിരിക്കും കൊച്ചുണ്ണി സ്വന്തമാക്കുന്നത്.

ആദ്യദിന കളക്ഷന്‍
1700 പ്രദര്‍ശനങ്ങളില്‍ പകുതിയോളം മുന്‍കൂട്ടി ബുക്ക് ചെയ്തു. ബാക്കിയുള്ളതെല്ലാം വലിയ പ്രധാന്യത്തോടെയാണ് വിറ്റ് പോയത്. ഇതില്‍ നിന്നുള്ള സൂചന പ്രകാരം ബാഹുബലിയുടെ റെക്കോര്‍ഡ് കായംകുളം കൊച്ചുണ്ണി മറികടക്കുമെന്നാണ് പറയുന്നത്. 6 കോടിയ്ക്ക് മുകളിലായിരുന്നു ആദ്യ ദിവസം കേരള ബോക്‌സോഫീസില്‍ നിന്നും ബാഹുബലി സ്വന്തമാക്കിയിരുന്നത്. അതേ സമയം കായംകുളം കൊച്ചുണ്ണി 6 മുതല്‍ 7 കോടി വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

100 കോടി ക്ലബ്ബിലേക്ക്..
40 കോടി മുതല്‍ മുടക്കിലാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ മുടക്ക് മുതലിന്റെ പകുതിയോളം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്നു. മികവുറ്റ സാങ്കേതിക വിദ്യ, ദൃശ്യ വിസ്മയം, എന്നിവയെല്ലാം ഉള്ളതിനാല്‍ അതിവേഗം നൂറ് കോടി ക്ലബ്ബിലേക്ക് എത്താന്‍ കൊച്ചുണ്ണിയ്ക്ക് കഴിയുമെന്നാണ് സൂചന.

പുലിമുരുകനെ തകര്‍ക്കുമോ?
മലയാളത്തില്‍ നിന്നും ആദ്യ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയ്ക്ക് ശേഷം അതിലും പ്രധാന്യത്തോടെയാണ് കായംകുളം കൊച്ചുണ്ണി എത്തിയിരിക്കുന്നത്. കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവും സിനിമയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. പുലിമുരുകനെക്കാള്‍ അതിവേഗം 100 കോടി മറികടക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.


Click it and Unblock the Notifications











