twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തകര്‍ക്കാന്‍ റെക്കോര്‍ഡുകള്‍ ഇനിയുണ്ടോ? ചരിത്രം സൃഷ്ടിച്ച് കായംകുളം കൊച്ചുണ്ണി, കോടികൾ പെട്ടിയില്‍!

    |

    കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്കെത്തിയ കായംകുളം കൊച്ചുണ്ണി സൂപ്പര്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ചകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന സിനിമയ്ക്ക് കേരളത്തില്‍ മാത്രമല്ല പുറത്തും ഗംഭീര സ്വീകരണമായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയതിനാല്‍ റിലീസിന് മുന്‍പ് തന്നെ പകുതിയോളം മുടക്ക് മുതല്‍ സ്വന്തമാക്കിയിരുന്നു.

    റിലീസിന് ശേഷം ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കൊച്ചുണ്ണി കാഴ്ച വെക്കുന്നത്. അതിവേഗം കോടികള്‍ വാരിക്കൂട്ടിയ ചിത്രം അമ്പത് കോടി ക്ലബ്ബിലെത്തിയിരുന്നു. ഉടന്‍ തന്നെ നൂറ് കോടി എന്ന റെക്കോര്‍ഡിലേക്ക് സിനിമ എത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തായിരിക്കുകയാണ്.

    കൊച്ചുണ്ണി രണ്ടാഴ്ചയിലെത്തി..

    കൊച്ചുണ്ണി രണ്ടാഴ്ചയിലെത്തി..

    കായംകുളം കൊച്ചുണ്ണി റിലീസിനെത്തി പതിനഞ്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇതിനകം മലയാളത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. നിവിന്‍ പോളിയെ പോലൊരു യുവതാരത്തിന് കരിയറില്‍ ലഭിക്കാവുന്നതില്‍ നിന്നുമുള്ള മികച്ച തുടക്കമാണ് കൊച്ചുണ്ണിയിലുള്ളത്. ബ്രഹ്മാണ്ഡ സിനിമയായൊരുക്കിയ കായംകുളം കൊച്ചുണ്ണിയ്ക്ക് കേരളത്തിലടക്കം റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു ആദ്യദിനം ലഭിച്ചിരുന്നത്. ഇപ്പോഴും കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന സെന്ററുകളില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

     ആദ്യദിന കളക്ഷന്‍

    ആദ്യദിന കളക്ഷന്‍

    350 ന് മുകളില്‍ തിയറ്ററുകളിലായിരുന്നു കേരളത്തില്‍ മാത്രം റിലീസ് ദിവസം കൊച്ചുണ്ണിയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്നും കേരള ബോക്‌സോഫീസില്‍ ആദ്യദിനം 5 കോടി മൂന്ന് ലക്ഷം രൂപയായിരുന്നു സിനിമ സ്വന്തമാക്കിയത്. ഗ്ലോബല്‍ ബോക്‌സോഫീസില്‍ 9.54 കോടിയോളമായിരുന്നു സിനിമയുടെ കളക്ഷന്‍. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 62 ഷോ യില്‍ നിന്നും 19 ലക്ഷത്തിന് മുകളിലായിരുന്നു സിനിമ സ്വന്തമാക്കിയത്. കായംകുളം കൊച്ചുണ്ണിയുടെ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് കൃത്യമായ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.

     50 കോടി ക്ലബ്ബിലേക്ക്

    50 കോടി ക്ലബ്ബിലേക്ക്

    അതിവേഗം 25 കോടി ക്ലബ്ബിലെത്തിയ സിനിമ ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമായിരുന്നു നേടിയത്. ഏഴ് ദിവസം കഴിയുമ്പോള്‍ ആഗോളതലത്തില്‍ നാല്‍പത് കോടിയോളം സ്വന്തമാക്കിയ കായംകുളം കൊച്ചുണ്ണി അനായാസം അമ്പത് കോടി ക്ലബ്ബിലേക്കെത്തിയിരുന്നു. സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞു കൊണ്ട് കൊച്ചുണ്ണി ബോക്സ് ഓഫീസ് കവര്‍ച്ച തുടരുന്നു. എന്നും പറഞ്ഞാണ് കൊച്ചുണ്ണി അമ്പത് കോടി ക്ലബ്ബിലെത്തിയ കാര്യം നിര്‍മാതാക്കള്‍ അറിയിച്ചത്. വേള്‍ഡ് വൈഡ് കളക്ഷനില്‍ പത്ത് ദിവസം കൊണ്ടാണ് കായംകുളം കൊച്ചുണ്ണി 55 കോടിയിലെത്തിയത്.

     മള്‍ട്ടിപ്ലെക്‌സില്‍ തരംഗമായി തുടരുന്നു..

    മള്‍ട്ടിപ്ലെക്‌സില്‍ തരംഗമായി തുടരുന്നു..

    ഇപ്പോഴും നല്ല പ്രതികരണത്തോടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുകയാണ്. ഏട്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ 88 ലക്ഷമായിരുന്നു മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍. പത്ത് ദിവസമെത്തിയപ്പോള്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി മറികടന്നിരുന്നു. ഇടയ്ക്ക് പൂജ ഹോളിഡേസ് വന്നതിനാല്‍ കുടുംബ പ്രേക്ഷകരുടെയടക്കം വലിയ പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. പതിനാല് ദിവസം കഴിയുമ്പോള്‍ ഒരു കോടി 28 ലക്ഷമാണ് കൊച്ചുണ്ണി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം സ്വന്തമാക്കിയിരിക്കുന്നത്.

    ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കുമെത്തി..

    മലയാളികളുടെ മനം കവര്‍ന്ന കായംകുളം കൊച്ചുണ്ണി ഇംഗ്ലണ്ടിലും ഇന്ന് മുതല്‍ അയര്‍ലണ്ടിലും എത്തുകയാണ്. റെക്കോര്‍ഡ് ഷോകളുമായി ഒക്ടോബര്‍ 26 ന് കൊച്ചുണ്ണി യുകെയില്‍ പ്രദര്‍ശനത്തിനെത്തിയ കാര്യം നിര്‍മാതാക്കളാണ് അറിയിച്ചിരിക്കുന്നത്. 106 സെന്ററുകളിലായി 345 ഷോ ആണ് ഇവിടെ ആദ്യദിനം കിട്ടിയിരിക്കുന്നത്. ഇത് തന്നെ വലിയൊരു ചരിത്രമാണ്.

    English summary
    Kayamkulam Kochunni Box Office Collections Day 14
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X