നിവിന്‍ പോളിയുടെ ഭാഗ്യമാണിത്! കായംകുളം കൊച്ചുണ്ണി മിന്നിക്കുന്നു,കോടികള്‍ പെട്ടിയിലാക്കി ചരിത്രമാവും

നിവിന്‍ പോളിയെ പോലൊരു യുവതാരത്തിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ഭാഗ്യമായിരുന്നു കായംകുളം കൊച്ചുണ്ണിയിലൂടെ ലഭിച്ചിരുന്നത്. സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന വിസ്മയ സിനിമയായിരുന്നിത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റിലായിരുന്നു ഒരുക്കിയിരുന്നത്. റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം ബോക്‌സോഫീസിലും മിന്നിക്കുകയാണ്.

ഒക്ടോബര്‍ പതിനൊന്നിന് കേരളത്തിലും വിദേശത്തുമടക്കം എല്ലായിടത്തും ഒന്നിച്ചായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ റിലീസ്. ആദ്യദിവസം മുതല്‍ നല്ല പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതോടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളെല്ലാം കേരളക്കര സ്വപ്‌നം കണ്ടതിലും അപ്പൂറമായിരിക്കുകയാണ്. ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിനിമ നേടിയത് കോടികളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

 വിജയകരമായ ആറ് ദിവസങ്ങള്‍

വിജയകരമായ ആറ് ദിവസങ്ങള്‍

കായംകുളം കൊച്ചുണ്ണി ഓരോ ദിവസം കഴിയുമ്പോഴും വിജയമായി മാറി കൊണ്ടിരിക്കുകയാണ്. കേരള ബോക്‌സോഫീസില്‍ റിലീസ് ദിവസം അഞ്ച് കോടി മൂന്ന് ലക്ഷം രൂപയായിരുന്നു സ്വന്തമാക്കിയിരുന്നത്. അതിവേഗം 25 കോടിയും 30 കോടിയും സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ഈ നേട്ടമെന്നുള്ളതാണ് ശ്രദ്ധേയം. കളക്ഷനെ കുറിച്ചുള്ള റിപ്പോര്‍ട്ട് നിര്‍മാതാക്കള്‍ തന്നെയാണ് പുറത്ത് വിടുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കൊച്ചുണ്ണി നിര്‍മ്മിച്ചിരിക്കുന്നത്.

 കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ തരംഗം

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ തരംഗം

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ അടുത്ത കാലത്തൊന്നും ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്രയും വലിയ പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം 60 ന് മുകളില്‍ ഷോ ആയിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കായംകുളം കൊച്ചുണ്ണിയ്ക്ക് കിട്ടിയത്. ഇതില്‍ നിന്നും റെക്കോര്‍ഡ് തുകയായിരുന്നു സിനിമ നേടിയത്. ആറ് ദിവസം കഴിയുമ്പോള്‍ 72.92 ശതമാനം ഓക്യൂപന്‍സിയോടെ 8.49 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. തിങ്കളാഴ്ച 9.04 ലക്ഷമായിരുന്നു. അവധി ദിവസമല്ലെങ്കില്‍ പോലും സിനിമയ്ക്ക് നല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നു.

 കുടുംബ പ്രേക്ഷകര്‍ വരുന്നു..

കുടുംബ പ്രേക്ഷകര്‍ വരുന്നു..

ആദ്യ ആഴ്ച കഴിയുമ്പോള്‍ കുടുംബ പ്രേക്ഷകരുടെ നിറഞ്ഞ സാന്നിധ്യമാണ് കൊച്ചുണ്ണിയെ വേറിട്ട് നിര്‍ത്തുന്നത്. സിനിമയ്ക്ക് ലഭിച്ച പോസീറ്റിവ് റെസ്‌പോണ്‍സും മറ്റും കളക്ഷനില്‍ പ്രകടമായി കൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നുമായി 34 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍. വരും ദിവസങ്ങളില്‍ ഏതൊക്കെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് അറിയാനുള്ളത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കളക്ഷനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഫോറം കേരളയാണ് പുറത്ത് വിടുന്നത്.

 ഏഴ് ദിവസത്തെ കളക്ഷന്‍

ഏഴ് ദിവസത്തെ കളക്ഷന്‍

നിലവില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 31 ഷോ ആണ് കൊച്ചുണ്ണി ലഭിക്കുന്നത്. ഏഴാം ദിവസം 9.66 ലക്ഷം നേടിയ ചിത്രം ഏഴ് ദിവസം കൊണ്ട് 83.81 ലക്ഷത്തിലെത്തിയിരിക്കുകയാണ്. അടുത്ത കാലത്തൊന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയ തുക കണ്ടെത്താന്‍ ഒരു സിനിമയ്്ക്കും കഴിഞ്ഞിരുന്നില്ല. മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല തിരുവന്തപുരം ഏരിയപ്ലെക്‌സിലും സിനിമ തരംഗമാണ്. ഏഴ് ദിവസം കൊണ്ട് 75.63 ലക്ഷമാണ് ഇവിടെ നിന്നും കായംകുളം കൊച്ചുണ്ണിയ്ക്ക് നേടാനായത്.

വരും ദിവസങ്ങളില്‍ എന്താവും..

വരും ദിവസങ്ങളില്‍ എന്താവും..

മലയാളക്കര കണ്ട ആദ്യത്തെ നൂറ് കോടി ചിത്രമായിരുന്നു പുലിമുരുകന്‍. അതിന് ശേഷം ഒരു സിനിമയും അത്രയും വലിയൊരു കളക്ഷന്‍ സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ആ റെക്കോര്‍ഡിനെ അനായാസ മറികടക്കാന്‍ കായംകുളം കൊച്ചുണ്ണിയ്ക്ക് കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X