ലാലേട്ടനെ മറികടക്കാന്‍ നിവിന്‍റെ കുതിപ്പ്! നൂറ് കോടിയിലേക്ക് അടുത്ത് കൊച്ചുണ്ണി! കളക്ഷന്‍ വിവരങ്ങള്‍
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതികൊണ്ട് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി മുന്നേറുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ കായംകുളം കൊച്ചുണ്ണി മുടക്കുമുതല്‍ നേരത്തെ തന്നെ തിരിച്ചുപിടിച്ചിരുന്നു. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാലിന്റെ സാന്നിദ്ധ്യവും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചത്രം നിര്‍മ്മിച്ചിരുന്നത്. കൊച്ചുണ്ണി റിലീസായി മൂന്ന് ആഴ്ചകള്‍ പിന്നീടുമ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി തുടരുകയാണ്. ചിത്രം 25 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

കൊച്ചുണ്ണിയുടെ കുതിപ്പ്
വമ്പന്‍ റിലീസായിട്ടായിരുന്നു ഒക്ടോബര്‍ പതിനൊന്നിന് കൊച്ചുണ്ണി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 45 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം മുടക്കുമുതല്‍ നേരത്തെ തന്നെ തിരിച്ചുപിടിച്ചിരുന്നു. കളക്ഷന്റെ കാര്യത്തില്‍ അമ്പത് കോടി കടന്ന് മുന്നേറുന്ന ചിത്രം മള്‍ട്ടിപ്ലക്സുകളില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും മാറിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതലുളള സ്വീകാര്യത കായംകുളം കൊച്ചുണ്ണിക്ക് പിന്നെയും ലഭിച്ചിരുന്നു. അധിക തിയ്യേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. വലിയ രീതിയിലുളള പ്രൊമോഷന്‍ പരിപാടികളും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ആദ്യ ആഴ്ചയില്‍ 25 കോടി
റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ 25 കോടി ക്ലബിലെത്തിയ ചിത്രം വളരെ പെട്ടെന്നായിരുന്നു അമ്പത് കോടി ക്ലബിലെത്തിയിരുന്നത്. നിരവധി റെക്കാര്‍ഡുകള്‍ സ്വന്തമാക്കി ആയിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ കുതിച്ചിരുന്നത്. പ്രഖ്യാപന വേള മുതല്‍ വളരെയധികം ആവേശത്തോടെയായിരുന്നു കായംകുളം കൊച്ചുണ്ണിക്കായി ആരാധകര്‍ കാത്തിരുന്നത്. ചിത്രത്തില്‍ നിവിനൊപ്പം ലാലേട്ടന്‍ കൂടി എത്തുമെന്ന് അറിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ആരാധകരെ നിരാശപ്പെടുത്താതെ തന്നെയായിരുന്നു ചിത്രം എത്തിയിരുന്നത്

25 ദിവസം കൊണ്ട് നേടിയത്
25 ദിവസങ്ങള്‍ കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ വിവരം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു കളക്ഷനെക്കുറിച്ചുളള വിവരം പുറത്തുവിട്ടിരുന്നത്. 25 ദിവസം കൊണ്ട് ചിത്രം 70 കോടി നേടിക്കഴിഞ്ഞതായാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. കൊച്ചുണ്ണിയുടെ പോസ്റ്ററിലാണ് കളക്ഷന്‍ എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

100കോടി ക്ലബിലേക്ക്
റിപ്പീറ്റഡ് ഓഡിയന്‍സിനെ ലഭിക്കുന്നുവെന്ന സൂചനയോടെയായിരുന്നു 25ാംദിന പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. "മലയാളക്കര തീരുമാനിച്ചു ഈ ചിത്രം ഒരു തവണയെങ്കിലും കണ്ടിരിക്കും" എന്നാണ് പോസ്റ്ററിലെ പരസ്യ വാചകം. ഇന്ത്യയിലെന്ന പോലെ വിദേശത്തും ചിത്രത്തിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. വമ്പന്‍ റിലീസായി എത്തിയതാണ് ചിത്രത്തിന്റെ കളക്ഷന്‍ ഉയരാനായി സഹായിച്ചിരുന്നത്.70 കോടി പിന്നിട്ട ചിതം നൂറ് കോടി ക്ലബിലെത്താനുളള കുതിപ്പിലാണ്.

ശ്രദ്ധേയ പ്രകടനം
നിവിനും ലാലേട്ടനുമൊപ്പം സണ്ണി വെയ്ന്‍,ബാബു ആന്റണി തുടങ്ങിയവരുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. പ്രിയ ആനന്ദ് നായികയായി എത്തിയ ചിത്രത്തില്‍ കന്നഡ നടി പ്രിയങ്ക തിമേഷും എത്തിയിരുന്നു. 161 ദിവസം കൊണ്ട് 45 കോടി ബഡ്ജറ്റിലായിരുന്നു സിനിമ ഒരുങ്ങിയിരുന്നത്. ഗോപി സുന്ദറായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയിരുന്നത്.
പോസ്റ്റ് കാണൂ


Click it and Unblock the Notifications