നിവിന്റെ മാസും ലാലേട്ടന്റെ കൊലമാസും ചേര്‍ന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി മിന്നിച്ചു!

Recommended Video

കായംകുളം കൊച്ചുണ്ണിയുടെ കളക്ഷൻ 30 കോടി കടന്നു | FilmiBeat Malayalam

മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമയായി തിയറ്ററുകളിലേക്ക് എത്തിയ കായംകുളം കൊച്ചുണ്ണി വിസ്മയമായി കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് കണക്കിന് തിയറ്ററുകള്‍ ലഭിച്ച കൊച്ചുണ്ണി ആദ്യദിനം ഞെട്ടിക്കുന്ന കളക്ഷനായിരുന്നു സ്വന്തമാക്കിയത്. കേരളത്തിലെ പോലെ വിദേശത്തും തുല്യ പ്രാധാന്യത്തോടെയായിരുന്നു സിനിമയ്ക്ക് റിലീസ് ലഭിച്ചിരുന്നത്. ഇവിടെ നിന്നും അതിശയിപ്പിക്കുന്ന പ്രകടനമാണ് കൊച്ചുണ്ണി നടത്തുന്നത്.

kayamkulam-kochunni

റിലീസ് ദിവസം അഞ്ച് കോടി മൂന്ന് ലക്ഷം രൂപയായിരുന്നു കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത്. മലയാള സിനിമയിലെ എക്കാലത്തെയും റെക്കോര്‍ഡുകളാണ് ഒറ്റ ദിവസം കൊണ്ട് കായംകുളം കൊച്ചുണ്ണി തകര്‍ത്ത് കളഞ്ഞത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ കേരള ബോക്‌സോഫീസിലും അല്ലാതെയും സിനിമ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വിശേഷങ്ങളിങ്ങനെ..

25 കോടി ക്ലബ്ബിലെത്തി...

25 കോടി ക്ലബ്ബിലെത്തി...

ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയ ആദ്യ ദിവസം 5 കോടി 3 ലക്ഷമായിരുന്നു നേടിയത്. പിന്നാലെ 25 കോടി ക്ലബ്ബിലും എത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ടായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ചരിത്രനേട്ടം. ഇക്കാര്യം ഔദ്യോഗികമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. 25 കോടി മറികടന്ന് കായംകുളം കൊച്ചുണ്ണി ബ്ലോക്ക് ബസ്റ്ററിലേക്കാണെന്നാണ് നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവീസ് പറയുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ അതിവേഗം 25 കോടിയിലേക്കെത്തിയ സിനിമ എന്ന നേട്ടം കൊച്ചുണ്ണി നേടിയിരുന്നു.

 അനായാസം 30 കോടിയും

അനായാസം 30 കോടിയും

25 കോടി മറികടന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കായംകുളം കൊച്ചുണ്ണി 30 കോടിയിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാല് ദിവസം കൊണ്ടാണ് 30 കോടി സ്വന്തമാക്കിയത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമാണ് സിനിമയുടെ കളക്ഷന്‍.

 മമ്മൂക്കയുടെ റെക്കോര്‍ഡ് തകര്‍ന്നു

മമ്മൂക്കയുടെ റെക്കോര്‍ഡ് തകര്‍ന്നു

മെഗാസ്റ്റാര്‍ നായകനായി അഭിനയിച്ച ദി ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡും കൊച്ചുണ്ണി മറികടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ആഴ്ചയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായിരുന്നു ഗ്രേറ്റ് ഫാദര്‍. 20 കോടിയോളമായിരുന്നു നാല് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത്. പിന്നാലെ വന്ന സിനിമകള്‍ക്കൊന്നും ഇത് മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 14 കോടി അധികം നേടി ആ റെക്കോര്‍ഡ് കായംകുളം കൊച്ചുണ്ണി തന്റെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്.

മള്‍ട്ടിപ്ലെക്‌സിലും തരംഗം

മള്‍ട്ടിപ്ലെക്‌സിലും തരംഗം

കൊച്ചി മള്‍ട്ടിപ്ലെക്‌സിലും കായംകുളം കൊച്ചുണ്ണിയുടെ തരംഗമാണ്. ആദ്യദിനം 62 ഷോ ആയിരുന്നു ലഭിച്ചത്. അതില്‍ നിന്നും 19.12 ലക്ഷം ലഭിച്ചു. 2018 ല്‍ ഇത്രയും വലിയൊരു കളക്ഷന്‍ കിട്ടുന്ന ഏക ചിത്രമായി കൊച്ചുണ്ണി മാറി. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ട പ്രകാരം തൊട്ടടുത്ത ദിവസം മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷം സിനിമ സ്വന്തമാക്കിയിരുന്നു. അഞ്ചാം ദിവസം 37 ഷോ ആയിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത്. അതില്‍ നിന്നും 9.04 ലക്ഷം നേടി നിലവില്‍ 65.58 ലക്ഷത്തിലെത്തിയിരിക്കുകയാണ് സിനിമ. തിരുവനന്തപുരം

വരത്തനെ പിന്നിലാക്കി...

വരത്തനെ പിന്നിലാക്കി...

സെപ്റ്റംബറില്‍ റിലീസിനെത്തിയ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു വരത്തന്‍ കാഴ്ച വെച്ചത്. വെറും ഏഴ് ദിവസങ്ങള്‍ കൊണ്ടായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷം നേടിയത്. പതിനാല് ദിവസം കൊണ്ട് ഒരു കോടിയും. വരത്തനെയും കായംകുളം കൊച്ചുണ്ണി മറികടന്നിരിക്കുകയാണ്.

റെക്കോര്‍ഡുകള്‍ക്ക് കാത്തിരിക്കുന്നു..

റെക്കോര്‍ഡുകള്‍ക്ക് കാത്തിരിക്കുന്നു..

കായംകുളം കൊച്ചുണ്ണി കേരളത്തില്‍ ചരിത്രം തിരുത്തി കുറിക്കാന്‍ പോവുകയാണ്. മോഹന്‍ലാലിന്റെ പുലിമുരുകനാണ് ആദ്യമായിട്ടും അവസാനമായിട്ടും നൂറ് കോടി ക്ലബ്ബിലെത്തിയ മലയാള സിനിമ. പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സിനിമകള്‍ക്കൊന്നും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതിവേഗം അമ്പത് കോടിയിലേക്കും അവിടുന്ന് നൂറ് കോടിയിലേക്കും എത്താന്‍ കായംകുളം കൊച്ചുണ്ണിയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X