ഓണം കൊണ്ടുപോവാന്‍ അച്ചായനും ഏട്ടനും, കായംകുളം കൊച്ചുണ്ണി പൊളിച്ചടുക്കുമെന്ന് പറയാന്‍ കാരണം? കാണാം

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകൡലിടം നേടിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായത്. കേരളക്കരയ്ക്ക് ഏറെ സുപരിചിതമായ കഥയുമായി നിവിന്‍ പോളി എത്തുമ്പോള്‍ അതെങ്ങനെ ആയിരിക്കുമെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

നിവിന്‍ പോളിയോടൊപ്പം മോഹന്‍ലാലും ഈ ചിത്രത്തില്‍ എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണമുണ്ടായത്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പക്കിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മംഗലാപുരത്തെ സെറ്റിലേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു നല്‍കിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റര്‍ പുറത്തുവിടുമെന്ന് നിവിന്‍ പോളിയും സംഘവും അറിയിച്ചിരുന്നു. കൃത്യസമയത്ത് തന്നെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്. ആരാധകരെ സംബന്ധിച്ചിടത്തോളം നീണ്ട നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്.

നിവിന്‍ പോളിയുടെ ഫേസ്ബുക്കിലൂടെ

നിവിന്‍ പോളിയുടെ ഫേസ്ബുക്കിലൂടെ

സോഷ്യല്‍ മീഡിയയുടെ സാധ്യതയെ കൃത്യമായി വിനിയോഗിച്ചാണ് സിനിമാപ്രവര്‍ത്തകര്‍ മുന്നേറുന്നത്. പ്രഖ്യാപനം മുതലുള്ള എല്ലാ കാര്യങ്ങളും വൈറലാവുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയാണ്. സിനിമയ്ക്കായി ഔദ്യോഗിക പേജ് തുടങ്ങുകയും താരങ്ങളുടെയും സംവിധായകരുടെയും പേജിലൂടെയുമായാണ് പോസ്റ്ററുകളും ചിത്രങ്ങളുമൊക്കെ പുറത്തുവിടാറുള്ളത്. നേരത്തെ മോഹന്‍ലാല്‍ ലൊക്കേഷനിലെത്തിയതും അദ്ദേഹത്തിന്റെ ലുക്കുമൊക്കെ പുറത്തുവിട്ടതും ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് നിവിന് ലഭിക്കുന്നത്.

ഓണത്തിന് തിയേറ്ററുകളില്‍

ഓണത്തിന് തിയേറ്ററുകളില്‍

വരാനിരിക്കുന്ന ഓണത്തിന് തിയേറ്ററുകളില്‍ ആര്‍പ്പുവിളികള്‍ ഉയരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട. പുതുവര്‍ഷം ആരംഭിച്ച് നാളിത്രയായിട്ടും ഇതുവരെ മോഹന്‍ലാലിന്റെതായി ഒരൊറ്റ സിനിമ പോലും റിലീസ് ചെയ്തിരുന്നില്ല. ഈ പരാതിക്ക് ഉടന്‍ തന്നെ പരിഹാരമാവുമെങ്കിലും ഓണത്തിന് അദ്ദേഹത്തിന്‍രെ രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകകളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ റിലീസ് നിശ്ചയിച്ച നീരാളിക്ക് പിന്നാലെ കായംകുളം കൊച്ചുണ്ണിയും ഒടിയനുമെത്തുമ്പോള്‍ അച്ചായന്‍ ഏട്ടന്‍ പോരാട്ടത്തിനാവും ഈ ഓണം സാക്ഷ്യം വഹിക്കുക.

പരിക്കിനെ അവഗണിച്ചു

പരിക്കിനെ അവഗണിച്ചു

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നായകന് പരിക്കേറ്റുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇക്കാരണത്താല്‍ ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ താരം ലൊക്കേഷനില്‍ തിരിച്ചെത്തുകയായിരുന്നു. 161 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞത്. ജീവിതത്തിലെ വലിയൊരനുഭവമായിരുന്നു ഈ സിനിമയുടെ ചിത്രീകരണമെന്ന് നിവിന്‍ കുറിച്ചിരുന്നു.

പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും നിവിന്‍ പോളിക്കൊപ്പം

പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും നിവിന്‍ പോളിക്കൊപ്പം

നേരത്തെ അമല പോള്‍ നായികയായെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. പിന്നീടാണ് താരത്തിന് സമയമില്ലെന്നും നായികയായി പ്രിയ ആനന്ദ് എത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെയാണ് ഈ അഭിനേത്രി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. സ്വപ്‌ന സാക്ഷാത്ക്കാരമായിരുന്നു ഈ ചിത്രത്തിലെ അനുഭവം. നേരത്തെ മുത്തശ്ശി ഈ കഥ പറഞ്ഞുതന്നിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെയും ജയറാമിന്റെയും അവസ്ഥയാവുമോ?

സുരേഷ് ഗോപിയുടെയും ജയറാമിന്റെയും അവസ്ഥയാവുമോ?

അതിഥിയായെത്തി ആ സിനിമ തന്നെ കവര്‍ന്നെടുക്കുന്ന കാര്യത്തില്‍ വിദഗ്ദ്ധനാണ് മോഹന്‍ലാല്‍. നേരത്തെ അദ്ദേഹം അതിഥിയായെത്തിയപ്പോള്‍ നായകന്‍മാര്‍ മാറിനിന്ന അവസ്ഥയുണ്ടായിട്ടുണ്ട്. സമ്മര്‍ ഇന്‍ ബത്‌ലേഹേം എന്ന സിനിമയില്‍ സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെയവുമോ നിവിന്‍ പോലഇയുടെ അവസ്ഥയെന്ന ആശങ്ക പ്രേക്ഷകര്‍ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X