twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയും ലീക്കായി!!

    |

    Recommended Video

    കൊച്ചുണ്ണിയും ലീക്കായി | filmibeat Malayalam

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയത്. മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റിലീസായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആദ്യദിനം ബോക്‌സോഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ സിനിമ പിന്നീടുള്ള ദിവസങ്ങളിലും ഗംഭീര പ്രകടനമായിരുന്നു നടത്തിയത്.

    ലാലേട്ടന്റെ സുന്ദരിയല്ല, അനുശ്രീയുടെ ഓട്ടര്‍ഷ! കേരളത്തില്‍ സവാരി തുടങ്ങി, പ്രേക്ഷക പ്രതികരണമിങ്ങനെലാലേട്ടന്റെ സുന്ദരിയല്ല, അനുശ്രീയുടെ ഓട്ടര്‍ഷ! കേരളത്തില്‍ സവാരി തുടങ്ങി, പ്രേക്ഷക പ്രതികരണമിങ്ങനെ

    മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം നൂറ് കോടി ക്ലബ്ബിലെത്തിയ മറ്റൊരു മലയാള സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. ഇതിന്റെ ആഘോഷം തുടങ്ങിയതെയുള്ളു. ഒരു യുവതാരത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച തുടക്കമായിരുന്നു നിവിന്‍ പോളിയ്ക്ക് ലഭിച്ചത്. എന്നാല്‍ അതിനിടെ സിനിമയുടെ ജീവന്‍ നശിപ്പിക്കുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.

    സർക്കാരിനെ ട്രോളി ശ്രീനിവാസൻ!! പവിത്രൻ മാഷ് ചൂരൽ പ്രയോഗവുമായി എത്തി, ട്രെയിലർ കാണൂസർക്കാരിനെ ട്രോളി ശ്രീനിവാസൻ!! പവിത്രൻ മാഷ് ചൂരൽ പ്രയോഗവുമായി എത്തി, ട്രെയിലർ കാണൂ

    കായംകുളം കൊച്ചുണ്ണി

    കായംകുളം കൊച്ചുണ്ണി

    റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ശീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഒക്ടോബര്‍ പതിനൊന്നിന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും വിദേശത്തുമായി ബിഗ് റിലീസായിട്ടാണ് എത്തിയത്. ആദ്യ ദിനം 5 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി കായംകുളം കൊച്ചുണ്ണി പുതിയൊരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

     നൂറ് കോടി ക്ലബ്ബിലെത്തി

    നൂറ് കോടി ക്ലബ്ബിലെത്തി

    റെക്കോര്‍ഡ് കണക്കിന് തിയറ്ററുകള്‍ ലഭിച്ചതോടെ കായംകുളം കൊച്ചുണ്ണി ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയത്. അതിവേഗം അമ്പത് കോടി ക്ലബ്ബിലെത്തിയ ചിത്രം നൂറ് കോടിയും എത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായ പുലിമുരുകനായിരുന്നു മലയാളത്തില്‍ നിന്നും നൂറ് കോടി മറികടന്ന ആദ്യ ചിത്രം. ശേഷം കായംകുളം കൊച്ചുണ്ണിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് നാല്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കൊച്ചുണ്ണി നൂറ് കോടി സ്വന്തമാക്കിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ഓണ്‍ലൈനിലെത്തി...

    ഓണ്‍ലൈനിലെത്തി...

    ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കായംകുളം കൊച്ചുണ്ണി. അതിനിടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ച് കൊണ്ട്് സിനിമ ഓണ്‍ലൈനിലെത്തിയിരിക്കുകയാണ്. പൈറസി സൈറ്റ് വഴിയാണ് കായംകുളം കൊച്ചുണ്ണിയുടെ മുഴുവനും ഇന്റര്‍നെറ്റില്‍ ലീക്കായത്. ഫ്രീയായി ആളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിനാണ് സിനിമ ലീക്കായത്. അതിവേഗമിത് വൈറലാവുകയും ചെയ്തിരുന്നു.

    കളക്ഷനെ ബാധിക്കും..?

    കളക്ഷനെ ബാധിക്കും..?

    കായംകുളം കൊച്ചുണ്ണിയ്ക്ക് ബോക്‌സോഫീസില്‍ നല്ല പ്രകടനമായിരുന്നു നടത്തുന്നത്. സിനിമയ്ക്ക് ഇനിയും ഉയരങ്ങളിലെത്താനുള്ള അവസരമുണ്ടായിരുന്നെങ്കിലും ചിത്രം ലീക്കായതോടെ അതിന് മങ്ങലേല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. എങ്കിലും തിയറ്ററുകളിൽ നിന്നും സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാവുന്നതിടത്തോളം കാലം ഇത്തരം പൈറസി സൈറ്റുകളുടെ കടന്നാക്രമണം ഒന്നിനെയും ബാധിക്കില്ല.

    സിനിമകളെല്ലാം പുറത്ത്

    സിനിമകളെല്ലാം പുറത്ത്

    തെന്നിന്ത്യന്‍ സിനിമാലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അടുത്തിടെ റിലീസിനെത്തിയ സീമരാജ, അരവിന്ത സമേത, സര്‍ക്കാര്‍ എന്നിങ്ങനെ തെന്നിന്ത്യയിലെ മറ്റ് സിനിമകളും റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് നവംബര്‍ ഒന്നിന് റിലീസ് ചെയ്ത ഡ്രാമയും ഇത്തരത്തില്‍ പുറത്ത് വന്നിരുന്നു.

    നിവിന്റെ സ്വപ്‌ന നേട്ടം

    നിവിന്റെ സ്വപ്‌ന നേട്ടം

    ഒരു യുവതാരത്തിന് ലഭിക്കാവുന്നതില്‍ മികച്ച തുടക്കമായിരുന്നു നിവിന് ലഭിച്ചത്. അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആരായിരിക്കും എന്ന കാര്യത്തില്‍ നിവിന്‍ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. കരിയര്‍ തുടങ്ങി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ് സിനിമകളായിരുന്നു നിവിന്റേതായി പുറത്ത് വന്നിരുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളില്‍ യുവതാരങ്ങള്‍ അഭിനയിക്കുന്നുണ്ടെങ്കിലും കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ച ഹൈപ്പ് അത്രയധികമായിരുന്നു. മലയാളത്തില്‍ നിന്നും നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ യുവതാരമാണ് നിവിന്‍.

    അമുദവനായി വിസ്മയിപ്പിക്കാന്‍ മമ്മൂക്കയെത്തുന്നു! പേരന്‍പ് 25ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍! അമുദവനായി വിസ്മയിപ്പിക്കാന്‍ മമ്മൂക്കയെത്തുന്നു! പേരന്‍പ് 25ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍!

    English summary
    Kayamkulam Kochunni Full Movie Leaked Online Even Before The End Of Its Theatrical Run
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X