ജിസിസി വിതരണാവകാശത്തില്‍ റെക്കൊര്‍ഡിട്ട് കൊച്ചുണ്ണി!തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന വലിയ തുക

By Midhun Raj

Recommended Video

ജിസിസി വിതരണാവകാശത്തില്‍ റെക്കൊര്‍ഡിട്ട് കൊച്ചുണ്ണി

നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി റിലീസിങ്ങിനൊരുങ്ങുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. വമ്പന്‍ റിലീസായിട്ടാണ് നിവിന്‍റെ കൊച്ചുണ്ണി റിലീസിനെത്തുക. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഒക്ടോബര്‍ പതിനൊന്നിനാണ് കായംകുളം കൊച്ചുണ്ണി ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ വഴിത്തിരിവാകാന്‍ പോകുന്ന ഒരു ചിത്രമായിരിക്കും കൊച്ചുണ്ണിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ജിസിസി റൈറ്റ്‌സ് നേരത്തെ വിറ്റുപോയിരുന്നു. റെക്കൊര്‍ഡ് തുകയ്ക്കാണ് കായംകുളം കൊച്ചുണ്ണിയുടെ ഗള്‍ഫിലെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

നിവിന്‍ പോളിയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് കായംകുളം കൊച്ചുണ്ണി. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുളള ചിത്രത്തില്‍ നിവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെല്ലാം തന്നെ നിവിന്‍ പോളി തിളങ്ങിയിരുന്നു. കൊച്ചുണ്ണിയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം തന്നെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു നിവിനെ കാണിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

ഒക്ടോബര്‍ പതിനൊന്നിനാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 300നു മുകളില്‍ സ്‌ക്രീനുകളില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. പ്രഭാസിന്റെ ബാഹുബലി,അജിത്തിന്റെ വിവേകം തുടങ്ങിയ സിനിമകളായിരുന്നു ഇതിനു മുന്‍പ് 300ലധികം സ്‌ക്രീനുകളില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ബഡ്ജറ്റിലാണ് ഗോകുലം ഗോപാലന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജിസിസി റിലീസ്

ജിസിസി റിലീസ്

കായംകുളം കൊച്ചുണ്ണിയുടെ ജിസിസി വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച വിതരണാവകാശ തുകയേക്കാള്‍ വലുതാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തുക എത്രയെന്നത് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയില്ലായിരുന്നു. ഗള്‍ഫിലും കൂടുതല്‍ തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

നോണ്‍ സ്‌റ്റോപ്പ് പ്രദര്‍ശനം

നോണ്‍ സ്‌റ്റോപ്പ് പ്രദര്‍ശനം

19 സെന്ററുകളില്‍ ചിത്രത്തിന്റെ 24 മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് പ്രദര്‍ശനം ഉണ്ടാവുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, വമ്പന്‍ റിലീസായി എത്തുന്നതിനാല്‍ ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിസര്‍വേഷന്‍ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. നിവിന്‍ പോളിയ്ക്കൊപ്പം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും കരിയറിലെ സ്‌പെഷ്യലായ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും എത്തുന്നുണ്ട്. ബാബു ആന്റണി,സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തിളങ്ങിയ നടി പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഇവര്‍ക്കൊപ്പം കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X