മുരുകന് പിന്നാലെ കൊച്ചുണ്ണിയും നൂറുകോടി ക്ലബില്‍? അച്ചായന്‍റെ നേട്ടം ആഘോഷമാക്കി ആരാധകര്‍! കാണൂ!

Recommended Video

കൊച്ചുണ്ണിയും നൂറുകോടി ക്ലബില്‍?? | filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രമേയത്തിലെ വ്യത്യസ്തതയും താരങ്ങളുടെ അസാമാന്യ അഭിനയ മികവും കൂടി ചേര്‍ന്നപ്പോള്‍ അത് മികച്ച ദൃശ്യാനുഭവമായി മാറുകയായിരുന്നു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ബാബു ആന്റണി തുടങ്ങി ഓരോ താരവും തങ്ങളുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് മുന്നേറിയത്. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാലും എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിക്കുകയായിരുന്നു. നിലവിലെ പല റെക്കോര്‍ഡുകളും ചിത്രം തിരുത്തുമെന്ന തരത്തിലുള്ള പ്രവചനം നേരത്തെ പുറത്തുവന്നിരുന്നു. ചിത്രം 50 കോടി ക്ലബിലും 70 കോടിയും പിന്നിട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം നൂറുകോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

റിലീസ് ദിനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നില്ല ആരാധകരുടെ ഉത്തരവാദിത്തം. സിനിമയുടെ കലക്ഷനെക്കുറിച്ചുള്ള കാര്യങ്ങളറിയാനും അവര്‍ കാത്തിരിക്കാറുണ്ട്. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായാണ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാറുള്ളത്. ഔദ്യോഗികമായ കലക്ഷന്‍ റിപ്പോര്‍ട്ട് അത്യപൂര്‍വ്വമായി മാത്രമേ പുറത്തുവരാറുള്ളൂ. കലക്ഷനിലെ ആധികാരിത ഇന്നും ചോദ്യചിഹ്നമായി തുടരുകയാണ്. കലക്ഷന്‍ കണക്ക് വെച്ചല്ല ഒരു സിനിമയെ വിലയിരുത്തേണ്ടതെന്ന തരത്തിലുള്ള അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും കലക്ഷന്‍ കാര്യങ്ങളെക്കുറിച്ചറിയാന്‍ ഇന്നും സിനിമാപ്രേമികള്‍ക്ക് പ്രത്യേക ആകാംക്ഷയാണ്. കൊച്ചുണ്ണി നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചുവെന്ന പ്രചാരണവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഫാന്‍സ് പേജുകളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് പിന്നാലെയായാണ് നിവിന്‍ പോളിയും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍

നിലവിലെ പല റെക്കോര്‍ഡുകളെയും കായംകുളം കൊച്ചുണ്ണി കടത്തിവെട്ടുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മോഹന്‍ലാലും നിവിന്‍ പോളിക്കൊപ്പം എത്തുന്നുവെന്ന് സ്ഥിരീകരിച്ചതോടെ സിനിമയുടെ ഭാവിയും മാറുകയായിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മുന്‍നിര സിനിമകള്‍ റിലീസ് ചെയ്തതിന് ശേഷവും കൊച്ചുണ്ണിയുടെ കുതിപ്പ് തുടരുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പലയിടത്തുനിന്നും ലഭിച്ചത്.

ആദ്യദിന കലക്ഷന്‍

ആദ്യദിന കലക്ഷന്‍

റിലീസ് ചിത്രങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് ആദ്യദിന കലക്ഷന്‍. ആദ്യ ദിനം പിന്നിടുന്നതിനിടയില്‍ത്തന്നെ കലക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവരാറുണ്ട്. 8 കോടിയായിരുന്നു സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക ആദ്യദിനത്തില്‍ ലഭിക്കുന്നത്. തുടക്കത്തില്‍ തന്നെ സിനിമ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു.

50 കോടി ക്ലബിലേക്ക്

50 കോടി ക്ലബിലേക്ക്

വിജയകരമായി മുന്നേറുന്നതിനിടയിലാണ് സിനിമ 50 കോടി ക്ലബിലേക്കെത്തിയതായി അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്. ആദ്യത്തെ 10 ദിവസത്തെ കലക്ഷനെ അടിസ്ഥാനമാക്കിയായിരുന്നു ഈ കണക്ക്. അനായാസേനയാണ് ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ചിത്രം 100 കോടി ക്ലബില്‍ എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്.

70 കോടിയിലേക്ക്

70 കോടിയിലേക്ക്

റിലീസ് ചെയ്ത് 25 ദിനം പിന്നിടുന്നതിനിടയില്‍ ചിത്രം 70 കോടി ക്ലബില്‍ ഇടം നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ചിത്രം നൂറു കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഉയര്‍ന്നുവന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയെന്ന വാര്‍ത്തയെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

പുലിമുരുകന് ശേഷം

പുലിമുരുകന് ശേഷം

നൂറുകോടി ക്ലബ് എന്ന നേട്ടത്തിലേക്ക് മലയാള സിനിമ കടന്നുചെന്നത് പുലിമുരുകനിലൂടെയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളകുപാടമായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന് പിന്നാലെ നിവിന്‍ പോളിയും നൂറു കോടി ക്ലബില്‍ ഇടം നേടിയെന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുവതാരമാണ് അച്ചായനെന്നുമൊക്കെയാണ് ഫാന്‍സുകാരുടെ അവകാശവാദങ്ങള്‍. നിവിന്‍ പോളിയും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്.

 വിമര്‍ശകര്‍ക്കുള്ള മറുപടി

വിമര്‍ശകര്‍ക്കുള്ള മറുപടി

മലയാള സിനിമയിലെ നൂറു കോടി റെക്കോര്‍ഡ് അച്ചായന്‍ ഇങ്ങെടുത്തുവെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സ്‌പെഷല്‍ പോസ്റ്ററുകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം

നൂറു കോടി നേട്ടത്തെക്കുറിച്ച് നിവിന്‍ പോളി പറയുന്നത്? കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X