Don't Miss!
- Finance
പണക്കാരനാകണോ? എങ്കില്‍ എസ്ഐപി പരീക്ഷിക്കൂ; അറിയേണ്ടതെല്ലാം
- News
'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെയാവുമോ നിവിന്റെയും അവസ്ഥ? പക്കി കൊണ്ടുപോവുമോ?
നായകനായി അഭിനയിക്കുന്നതിനിടയില്‍ അതിഥിയായും എത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളാണ് താരത്തിന്‍രെതായി പുറത്തിറങ്ങാനുള്ളത്. വാരിക്കുഴിയിലെ കൊലപാതകം, ബിലാത്തിക്കഥ, കായംകുളം കൊച്ചുണ്ണി ഈ മൂന്ന് ചിത്രങ്ങളില്‍ അതിഥിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം കായംകുളം കൊച്ചുണ്ണിയിലേക്ക് ജോയിന്‍ ചെയ്തിട്ടുള്ളത്. പത്ത് ദിവസത്തെ ഡേറ്റാണ് ചിത്രത്തിനായി നല്‍കിയിട്ടുള്ളത്.
ഏട്ടനും ഇക്കയ്ക്കുമൊപ്പം അച്ചായനും, മംഗളുരുവില്‍ നിന്നും മറ്റൊരു കിടു ഫോട്ടോ എത്തി, കാണൂ!
മാമാങ്കം തുടങ്ങിയതേയുള്ളൂ മമ്മൂട്ടിക്ക് പരിക്ക്, കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു, കാണൂ
കായംകുളം കൊച്ചുണ്ണിയിലേക്ക് എത്തിയ മോഹന്‍ലാലിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചിട്ടുള്ളത്. കേക്ക് മുറിച്ചാണ് അദ്ദേഹത്തിന്റെ വരവ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ഇത്തിക്കര പക്കിയുടെ ലുക്ക് കൂടി പുറത്തുവന്നതോടെ ആരാധകര്‍ ശരിക്കും പക്കിയെ ഏറ്റെടുക്കുകയായിരുന്നു. ഒരു നിമിഷം കൊണ്ടാണ് കൊച്ചുണ്ണിയെ മറികടന്ന് പക്കി സ്റ്റാറായി മാറിയത്.

നിവിന്‍ പാരയാവുമോയെന്ന ആശങ്ക
മോഹന്‍ലാല്‍ അതിഥിയായി എത്തിയതോടെയാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ മാറിയത്. സോഷ്യല്‍ മീഡിയയിലെങ്ങും പക്കി തംരഗമായി മാറിയതോടെ നിവിന്‍ പോളിയുടെ ആരാധകര്‍ക്ക് ആശങ്കയായി.

തരംഗമായി മാറിയ പക്കി
പരുക്കന്‍ ലുക്കില്‍ പറ്റെ വെട്ടിയ മുടിയുമായി കണ്ണിറുക്കിയുള്ള നോട്ടത്തിന് മുന്നില്‍ സിനിമാലോകവും സോഷ്യല്‍ മീഡിയയും കീഴടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ട്രോളര്‍മാരും വെറുതെ വിട്ടില്ല
മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി ലുക്ക് പുറത്തുവന്നതോടെ ട്രോളര്‍മാരും സന്തോഷത്തിലായി. നിവിന്‍ പോളഇയേയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് നിരവധി ട്രോളുകളുടെ പെരുമഴയായിരുന്നു.

അതിഥി കൊണ്ടുപോവുമോ?
അതിഥിയായെത്തി മോഹന്‍ലാല്‍ കൊച്ചുണ്ണിയെ കടത്തിവെട്ടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. മുന്‍പ് അതിഥിയായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചരിത്രമുണ്ട് മോഹന്‍ലാലിന്.

ജയറാമിനും സുരേഷ് ഗോപിക്കും സംഭവിച്ചത്?
1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമയില്‍ നായക വേഷത്തിലെത്തിയത് സുരേഷ് ഗോപിയും ജയറാമുമായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് ഇവരെ കടത്തിവെട്ടുന്ന പ്രകടനവുമായാണ് മോഹന്‍ലാല്‍ എത്തിയത്.

മോഹന്‍ലാലിന്റെ അതിഥി വേഷം
നായിക കഥാപാത്രമായ ആമിയെന്ന അഭിരാമിയുടെ കാമുകന് നിരഞ്ജനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിരഞ്ജനെ കാണാനായി ആമിയും ഡെന്നീസും പോവുന്ന രംഗത്തിന് ശേഷം സിനിമ പിന്നെ മോഹന്‍ലാലിന്റെതായി മാറുകയായിരുന്നു.

അസാമാന്യ പ്രകടനം
ആമി ജീവന് തുല്യം സ്നേഹിക്കുന്ന നിരഞ്ജനായി മോഹന്‍ലാല്‍ ശരിക്കും ജീവിക്കുകയായിരുന്നു. കേവലം 5 മിനിറ്റ് പ്രകടനത്തില്‍ ആ സിനിമ തന്റേതാക്കി മാറ്റുകയായിരുന്നു താരം.

മികച്ച അതിഥി വേഷം
മലയാള സിനിമയിലെ തന്നെ മികച്ച അതിഥി വേഷങ്ങളിലൊന്നായി മാറുകയായിരുന്നു നിരഞ്ജനെന്ന കഥാപാത്രം. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ വീണ്ടും അതിഥിയായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും പതിന്മടങ്ങ് വര്‍ധിക്കുകയാണ്.

ആശങ്കയില്‍ കാര്യമുണ്ടോ?
അന്ന് സുരേഷ് ഗോപിക്കും ജയറാമിനും സംഭവിച്ചത് പോലെ നിവിന്‍ പോളിക്കും സംഭവിക്കുമോയെന്നറിയണമെങ്കില് കായംകുളം കൊച്ചുണ്ണി പ്രേക്ഷകരുടെ മുന്നിലെത്തണം. അതിന് മുന്‍പ് പ്രവചനങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ലല്ലോ.

ചര്‍ച്ചകള്‍ സജീവമാണ്
സിനിമാ ഗ്രൂപ്പുകളിലും ഫാന്‍സ് ഗ്രൂപ്പുകളിലുമാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. നിവിന്‍ പോളിയുടെ ആരാധകര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കയുള്ളത്. എന്തായാലും സിനിമ പുറത്തിറങ്ങാതെ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ കഴിയില്ല.