മാസ് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് ലാലേട്ടന്‍! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!!
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയെന്ന ടൈറ്റില്‍ കഥാപാത്രമായി നിവിന്‍ എത്തുമ്പോള്‍ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രമായാണ് ലാലേട്ടന്‍ എത്തുന്നത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 161 ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നത്. 45 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ സെറ്റുകള്‍ക്കു മാത്രമായി 12 കോടിയോളം ചെലവഴിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള് വന്നിരുന്നു.

പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നത്. സണ്ണി വെയ്ന്‍ ബാബു ആന്റണി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഓണത്തിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications