കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും മാസ് ആണെങ്കില്‍ കേശവനും തങ്ങളും കൊച്ചുപിള്ളയും കൊലമാസാണ്..!
ഓണത്തിന് തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വരുന്ന സിനിമ കായംകുളം കൊച്ചുണ്ണി ആയിരിക്കും. ചരിത്രത്തെ ആസ്പദമാക്കി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ആദ്യ ചിത്രം കായംകുളം കൊച്ചുണ്ണിയായിരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ നിന്നും റിലീസ് ചെയ്ത ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു.
കൊച്ചുണ്ണിയായി നിവിന്‍ പോളിയെത്തുമ്പോള്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ ആണ് അഭിനയിക്കുന്നത്. ഇരുവരുടെയും സിനിമയിലെ ലുക്കുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അവര്‍ക്കൊപ്പം തരംഗമാവാന്‍ പോവുന്ന താരങ്ങള്‍ വേറെയുമുണ്ടെന്നുള്ളതാണ് വസ്തുത. കൊച്ചുണ്ണിയിലെ ചില ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കായംകുളം കൊച്ചുണ്ണി
മോഷ്ടാവായിരുന്നെങ്കിലും കായംകുളം കൊച്ചുണ്ണി നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. ഐത്യഹികമാലയിലൂടെ കേട്ടറിഞ്ഞ കൊച്ചുണ്ണി എന്ന മനുഷ്യന്റെ കഥകളും കേരളം ഇതുവരെ കേള്‍ക്കാത്ത കഥകളുമായിട്ടാണ് സിനിമ വരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

താരങ്ങള്‍
നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാവുമ്പോള്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും. ഇരുവരുടെയും സാന്നിധ്യമായിരുന്നു സിനിമയെ കൂടുതല്‍ ജനകീയമാക്കിയത്. പ്രിയ ആനന്ദാണ് നായിക. ഇവര്‍ മാത്രമല്ല സണ്ണി വെയിന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. എല്ലാവരും വ്യത്യമായ കഥാപാത്രങ്ങളിലൂടെയായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ക്യാരക്ടര്‍ പോസ്റ്ററുകള്‍
സിനിമയില്‍ നിന്നും ചില താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നരിക്കുകയാണ്. കളരിഗുരുവായ തങ്ങള്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ കളരി പഠിക്കാന്‍ തങ്ങളുടെ അടുത്ത് എത്തുന്ന കൊച്ചുണ്ണിയെ കാണിച്ചിരുന്നു. എന്നാല്‍ കൊച്ചുണ്ണിയെ കളരി പഠിപ്പിക്കില്ലെന്ന് തങ്ങള്‍ പറയുന്നതും ശ്രദ്ധേയമായിരുന്നു. പിന്നീട് കൊച്ചുണ്ണിയുടെ ജീവിതത്തിലേക്ക് തങ്ങള്‍ കടന്ന് വരുന്നതെങ്ങനെയാണെന്നുള്ളതാണ് ഇനി അറിയാനുള്ളത്.

കൊച്ചുപിള്ള
ചിത്രത്തില്‍ കൊച്ചുപിള്ള എന്ന കഥാപാത്രമാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്. ചുരുണ്ട മുടി ചുരുട്ടി കെട്ടി, കുറി തൊട്ട് നില്‍ക്കുന്ന കൊച്ചുപിള്ളയുടെ ലുക്കാണ് ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്. മറ്റൊരു കാര്യം കൊച്ചുപിള്ള കായംകുളം കൊച്ചുണ്ണിയുടെ ചങ്ങാതിയാണെന്നുള്ളതാണ്.

കേശവന്‍
ട്രെയിലറില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷം ശ്രദ്ധേയമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസ് ഓഫീസറായ കേശവന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും മൂവരും കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എന്നുറപ്പാണെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

റിലീസിനൊരുങ്ങുന്നു...
ഇത്തവണത്തെ ഓണത്തിനാണ് കായംകുളം കൊച്ചുണ്ണി റിലീസ് തീരുമാനിച്ചിരിക്കുന്നത്. പുറത്ത് വന്ന ട്രെയിലറുകളും ടീസറുകളും പോസ്റ്ററുകളും സിനിമയുടെ വിജയം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് കഴിഞ്ഞിരിക്കുകയാണ്. ബാഹുബലിയെ പോലെ ഇന്ത്യന്‍ സിനിമയില്‍ വിസ്മയമാവുന്നൊരു സിനിമയായിരിക്കുമെന്ന് പലരും ഇതിനോടകം കൊച്ചുണ്ണിയെ കുറിച്ച് പറഞ്ഞ് കഴിഞ്ഞിരിക്കുകയാണ്. എന്തായാലും ചിത്രം തിയറ്ററുകളിലെത്തി കഴിയുമ്പോള്‍ അറിയാം കൂടുതല്‍ കാര്യങ്ങള്‍.

അണിയറ പ്രവര്‍ത്തകരുടെ കഷ്ടപാടുകള്‍
ഒരു സിനിമ നിര്‍മ്മിക്കുന്നത് വലിയ കഷ്ടപാടുകള്‍ നിറഞ്ഞ കാര്യമാണ്. അപ്പോള്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എങ്ങനെയായിരിക്കും. കായംകുളം കൊച്ചുണ്ണിയുടെ കഥ പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അതിന് വേണ്ടി നിരവധി ഗവേഷണങ്ങളായിരുന്നു നടത്തിയിരുന്നത്. കഥയും കഥയ്ക്ക് ചേരുന്ന ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു കടുത്ത വെല്ലുവിളി. അക്കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications