100കോടി ക്ലബിലെത്തിയ കൊച്ചുണ്ണി ഇനി ചൈനയിലേക്കും!വമ്പന്‍ റിലീസിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

By Prashant V R

Recommended Video

വമ്പന്‍ റിലീസിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ | filmibeat Malayalam

നിവിന്‍ പോളിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു. നിവിനൊപ്പം ലാലേട്ടന്‍ എത്തിയതും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിട്ടായിരുന്നു കായംകുളം കൊച്ചുണ്ണി മാറിയിരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രം നൂറ് കോടി ക്ലബില്‍ എത്തിയതായുളള വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തുന്ന മലയാള ചിത്രമായിട്ടാണ് കൊച്ചുണ്ണി മാറിയിരിക്കുന്നത്. ഇന്ത്യയിലെന്ന പോലെ വിദേശരാജ്യങ്ങളിലും ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നൂറ് കോടി പിന്നിട്ട വേളയില്‍ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

45 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം മുടക്കുമുതല്‍ രണ്ടാഴ്ച കൊണ്ട് തന്നെ തിരിച്ചുപിടിച്ചിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതലുളള സ്വീകാര്യത കായംകുളം കൊച്ചുണ്ണിക്ക് പിന്നെയും ലഭിച്ചിരുന്നു. അധിക തിയ്യേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. വലിയ രീതിയിലുളള പ്രൊമോഷന്‍ പരിപാടികള്‍ നടത്തിയതും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. നിരവധി റെക്കാര്‍ഡുകള്‍ സ്വന്തമാക്കി ആയിരുന്നു ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ചിരുന്നത്.

വിജയക്കുതിപ്പ്

വിജയക്കുതിപ്പ്

പ്രഖ്യാപന വേള മുതല്‍ വളരെയധികം ആവേശത്തോടെയായിരുന്നു കായംകുളം കൊച്ചുണ്ണിക്കായി ആരാധകര്‍ കാത്തിരുന്നത്. ചിത്രത്തില്‍ നിവിനൊപ്പം ലാലേട്ടന്‍ കൂടി എത്തുമെന്ന് അറിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ആരാധകരെ നിരാശപ്പെടുത്താതെ തന്നെയായിരുന്നു ചിത്രം എത്തിയിരുന്നത്.സിനിമ കണ്ട പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങിയതോടെയാണ് ചിത്രത്തിന് തിയ്യേറ്ററുകളില്‍ തിരക്ക് കൂടിയിരുന്നത്.

നൂറ് കോടി ക്ലബ്

നൂറ് കോടി ക്ലബ്

മോഹന്‍ലാലിന്റെ പുലിമുരുകന്‍ മാത്രമായിരുന്നു ഇതിനു മുന്‍പ് മലയാളത്തില്‍ നിന്നും നൂറ് കോടിയിലെത്തിയിരുന്ന ചിത്രം. പുലിമുരുകന് പിന്നാലെ കൊച്ചുണ്ണിയും എത്തിയത് സിനിമാ പ്രേമികളില്‍ സന്തോഷമുണ്ടാക്കിയിരുന്നു. സിനിമയുടെ ടോട്ടല്‍ ബിസിനസിലാണ് ചിത്രം 100കോടി നേട്ടത്തിലെത്തിയിരുന്നത്. റിപ്പീറ്റഡ് ഓഡിയന്‍സിനെ ലഭിച്ചുകൊണ്ടാണ് നിവിന്‍ പോളിയുടെ കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ വീണ്ടും മുന്നേറികൊണ്ടിരിക്കുന്നത്.

ചൈനയില്‍ റിലീസ്

ചൈനയില്‍ റിലീസ്

സിനിമ നൂറ് കോടി പിന്നിട്ട വേളയില്‍ ചിത്രം ചൈനയിലും റിലീസ് ചെയ്യാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്ക് മുന്‍പ് വമ്പന്‍ സ്വീകരണം ലഭിച്ച രാജ്യമാണ് ചൈന. ആമിര്‍ ഖാന്റെ ദംഗല്‍,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍,ബാഹുബലി പോലുളള ചിത്രങ്ങള്‍ ചൈനയില്‍ നിന്ന് വമ്പന്‍ കളക്ഷന്‍ നേടിയിരുന്നു. ഇതാണ് കൊച്ചുണ്ണി ചൈനയിലും റിലീസ് ചെയ്യാന്‍ അണിയറക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണറിയുന്നത്. ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും കായംകുളം കൊച്ചുണ്ണി.

ശ്രദ്ധേയ പ്രകടനങ്ങള്‍

ശ്രദ്ധേയ പ്രകടനങ്ങള്‍

കായംകുളം കൊച്ചുണ്ണിയില്‍ നിവിനും ലാലേട്ടനുമൊപ്പം ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു സണ്ണി വെയ്ന്‍,ബാബു ആന്റണി,ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും നടത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ഇവരുടെ പ്രകടനങ്ങള്‍ക്കും ലഭിച്ചിരുന്നത്. പ്രിയ ആനന്ദ് നായികയായി എത്തിയ ചിത്രത്തില്‍ കന്നഡ നടി പ്രിയങ്ക തിമേഷും എത്തിയിരുന്നു. 161 ദിവസം കൊണ്ടായിരുന്നു സിനിമ പൂര്‍ത്തീകരിച്ചിരുന്നത്. ഗോപി സുന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X