മള്‍ട്ടിപ്ലക്‌സുകളും കീഴടക്കി കൊച്ചുണ്ണിയുടെ കുതിപ്പ്! കളക്ഷനില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ട്

By Prashant V R

Recommended Video

മള്‍ട്ടിപ്ലക്‌സുകളും കീഴടക്കി കൊച്ചുണ്ണിയുടെ കുതിപ്പ്!

നിവിന്‍ പോളിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ആഴ്ചയിലേക്ക് എത്തുമ്പോഴും മികച്ച കളക്ഷനുമായിട്ടാണ് ചിത്രം കുതിക്കുന്നത്. നിവിനൊപ്പം മോഹന്‍ലാലിന്റെ അതിഥി വേഷത്തിനും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ സാന്നിദ്ധ്യം സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

വമ്പന്‍ റിലീസായിട്ടായിരുന്നു ഒക്‌ടോബര്‍ പതിനൊന്നിന് കൊച്ചുണ്ണി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 45 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം മുടക്കുമുതല്‍ നേരത്തെ തന്നെ തിരിച്ചുപിടിച്ചിരുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കൊച്ചുണ്ണി റോഷന്‍ ആന്‍ഡ്രൂസായിരുന്നു സംവിധാനം ചെയ്തിരുന്നത്. കളക്ഷന്റെ കാര്യത്തില്‍ അമ്പത് കോടി കടന്ന് മുന്നേറുന്ന ചിത്രം ഇപ്പോള്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളിലെ കളക്ഷന്റെ കാര്യത്തിലാണ് കൊച്ചുണ്ണി മുന്നിലെത്തിയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

റിലീസ് ചെയ്ത ആദ്യ ദിനം മുതലുളള സ്വീകാര്യത കായംകുളം കൊച്ചുണ്ണിക്ക് പിന്നെയും ലഭിച്ചിരുന്നു. അധിക തിയ്യേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കേരളത്തിലെ മറ്റു തിയ്യേറ്ററുകളെ പോലെ കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളിലും ഗംഭീര സ്വീകരണമായിരുന്നു കൊച്ചുണ്ണിക്ക് ലഭിച്ചിരുന്നത്. 18 ദിവസങ്ങള്‍ കൊണ്ട് 1.48 കോടി കളക്ഷനാണ് ചിത്രം കൊച്ചിന്‍ മള്‍ട്ടിപ്കസുകളില്‍ നിന്നും നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 19 പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് ഇപ്പോഴും മള്‍ട്ടിപ്ലക്‌സുകളില്‍ ഉണ്ടെന്നാണ് അറിയുന്നത്. വലിയ രീതിയിലുളള പ്രൊമോഷന്‍ പരിപാടികളെല്ലാം ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതിന് കാരണമായിരുന്നു.

വരത്തന്‍

വരത്തന്‍

ഫഹദ് ഫാസിലിന്റെ വരത്തനാണ് കായംകുളം കൊച്ചുണ്ണിക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. വരത്തന്‍ കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും 1.46 കോടിയാണ് നേടിയതെന്നാണ് അറിയുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമല്‍നീരദും ഫഹദും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു വരത്തന്‍. മായാനദിക്കു ശേഷം ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തില്‍ എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം ലഭിച്ചിരുന്നത്. കൊച്ചുണ്ണിക്ക് പുറമെ വരത്തനും മള്‍ട്ടിപ്ലക്‌സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഇന്‍ഫിനിറ്റി വാര്‍

ഇന്‍ഫിനിറ്റി വാര്‍

ഹോളിവുഡ് ചിത്രം ഇന്‍ഫിനിറ്റി വാറും മള്‍ട്ടിപ്ലക്‌സ് കളക്ഷന്റെ കാര്യത്തില്‍ മുന്നിലെത്തിയിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും 1.46 കോടി ചിത്രം സ്വന്തമാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മാര്‍വല്‍ കോമിക്‌സിനെ ആസ്പദമാക്കിയുളള അമേരിക്കന്‍ സൂപ്പര്‍ഹീറോ ഫിലിമായിരുന്നു ഇന്‍ഫിനിറ്റി വാര്‍. മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രം ആഗോള കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്.

സുഡാനി ഫ്രം നൈജീരിയ

സുഡാനി ഫ്രം നൈജീരിയ

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് മള്‍ട്ടിപ്ലക്‌സ് കളക്ഷന്റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നത്. 1.43 കോടി കളക്ഷനായിരുന്നു ചിത്രം നേടിയിരുന്നത്. സൗബിന്‍ ഷാഹിറും സാമുവല്‍ റോബിന്‍സണും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം കേരള ബോക്‌സ് ഓഫീസിലും വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ തിയ്യേറ്റററുകളില്‍ പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

കൂടെ

കൂടെ

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കൂടെ. പൃഥ്വിരാജും നസ്രിയയും തകര്‍ത്തഭിനയിച്ച ചിത്രത്തിന് കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും മികച്ച കളക്ഷനായിരുന്നു ലഭിച്ചിരുന്നത്. 1.33 കോടിയായിരുന്നു കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും കൂടെ നേടിയിരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കൂടെ എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X