twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതിഹാസ നായകന്റെ ആഘോഷ വരവ് ഒരുങ്ങുന്നു!തരംഗമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍!!

    By Midhun
    |

    മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയും ലാലേട്ടനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് സിനിമയ്ക്ക് തുടക്കം മുതലേ മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്‌.

    പ്രേക്ഷകരുടെ വിധിയെ മാനിക്കുന്നു! ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നു! ദീപന്‍ പ്രേക്ഷകരുടെ വിധിയെ മാനിക്കുന്നു! ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നു! ദീപന്‍

    ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ താരങ്ങളെയും മികവുറ്റ രീതിയിലായിരുന്നു പോസ്റ്ററുകളില്‍ കാണിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണിയുടെതായി പുറത്തിറങ്ങിയ പുതിയൊരു പോസ്റ്റര്‍ സമുഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

    കാെച്ചുണ്ണിയുടെ വരവ്

    കാെച്ചുണ്ണിയുടെ വരവ്

    ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് മലയാളി പ്രേക്ഷകര്‍ നല്‍കാറുളളത്. മുന്‍പിറങ്ങിയ പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയവ ആയിരുന്നു, കായംകുളം കൊച്ചുണ്ണിയും ഇതേ പോലെ ശ്രദ്ധിക്കപ്പെടുന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്കുളളത്. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം താരങ്ങളുടെ പ്രകടനങ്ങള്‍ക്കൊപ്പം തന്നെ അതിന്റെ മേക്കിങ് കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമയായിരിക്കും.ചിത്രം നിര്‍മ്മിക്കുന്നതിനായി കൂറ്റന്‍ സെറ്റുകളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.

    ചരിത്ര സിനിമയുമായി റോഷന്‍

    ചരിത്ര സിനിമയുമായി റോഷന്‍

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണിയുമായി എത്തുന്നത്. വ്യത്യസ്ഥമാര്‍ന്ന പ്രമേയം പറഞ്ഞ സിനിമകളായിരുന്നു റോഷന്‍ കൂടുതലായും ഒരുക്കിയിരുന്നത്. ഇത്തവണ ചരിത്രത്തെ കൂട്ടുപിടിച്ചാണ് റോഷന്‍ പുതിയ സിനിമയൊരുക്കുന്നത്. 161 ദിവസം കൊണ്ടായിരുന്നു സംവിധായകന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്.

    കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും

    കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും

    നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും സാന്നിദ്ധ്യം തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. കായംകുളം കൊച്ചുണ്ണിയുടെ രക്ഷകനായി വരുന്ന ഇത്തിക്കരപ്പക്കിയായാണ് ചിത്രത്തില്‍ ലാലേട്ടന്‍ എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കൂടി എത്തിയതോടെയാണ് പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്.

    നിര്‍മ്മാണം

    നിര്‍മ്മാണം

    ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നേരത്തെ കൂറ്റന്‍ സെറ്റുകളുടെ സഹായത്തോടെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. 40 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

    തരംഗമായി പുതിയ പോസ്റ്റര്‍

    തരംഗമായി പുതിയ പോസ്റ്റര്‍

    കായംകുളം കൊച്ചുണ്ണിയുടെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന നിവിന്‍ പോളിയെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയായി അതിശയിപ്പിക്കുന്ന മേക്ക് ഓവറിലാണ് പോസ്റ്ററില്‍ നിവിനെ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

    പെണ്ണുങ്ങളെ എനിക്ക് പേടിയില്ല! ഞാനങ്ങനെ അഭിനയിക്കുന്നതാണ്! കോടതിയില്‍ സത്യം തുറന്നുപറഞ്ഞ് ഷിയാസ് പെണ്ണുങ്ങളെ എനിക്ക് പേടിയില്ല! ഞാനങ്ങനെ അഭിനയിക്കുന്നതാണ്! കോടതിയില്‍ സത്യം തുറന്നുപറഞ്ഞ് ഷിയാസ്

    കളളനല്ല,ആനക്കളളനായി ബിജു മേനോന്‍! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്!! കളളനല്ല,ആനക്കളളനായി ബിജു മേനോന്‍! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് സംവിധായകന്‍ വൈശാഖ്!!

    English summary
    kayamkulam kochunni movie new poster released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X