കൊച്ചുണ്ണിയുടെ ആഘോഷവരവ് ഒരുങ്ങുന്നു! ആവേശമുണര്‍ത്തി ചിത്രത്തിലെ പുതിയ ഗാനം! കാണൂ

By Midhun

കായംകുളം കൊച്ചുണ്ണിയുടെ വരവിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതു തന്നെയാണ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരിക്കുന്നത്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. ചിത്രത്തിലെ പുതിയൊരു പാട്ടു കൂടി ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്.

കൊച്ചുണ്ണിയുടെ വരവ്

കൊച്ചുണ്ണിയുടെ വരവ്

നിവിന്‍ പോളിയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളിലെല്ലാം തന്നെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു താരത്തെ കാണിച്ചിരുന്നത്. ആദ്യമായിട്ടാണ് ഒരു ചരിത്ര കഥാപാത്രമായി നിവിന്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുളള ചിത്രത്തില്‍ നിവിന്റെ കിടിലന്‍ ആക്ഷനായിരിക്കും ഉണ്ടാവുകാ എന്നാണ് അറിയുന്നത്. ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു ചിത്രത്തിന്‌റെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൊച്ചുണ്ണിയെന്ന് ശരിക്കും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു നിവിന്‍ രൂപമാറ്റം നടത്തിയിരുന്നത്.

നിവിനൊപ്പം ലാലേട്ടന്‍

നിവിനൊപ്പം ലാലേട്ടന്‍

കായംകുളം കൊച്ചുണ്ണിയ്ക്കൊപ്പം തന്നെ ഇത്തിക്കര പക്കിയെ കാണാനും പ്രേക്ഷകര് ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഇത്തിക്കരപ്പക്കിയായി അതിശയിപ്പിക്കുന്ന രൂപമാറ്റത്തിലായിരുന്നു നേരത്തെ ലാലേട്ടനെ കാണിച്ചിരുന്നത്. നിവിനും ലാലേട്ടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കാണാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ കുറച്ച് സീനുകളില്‍ മാത്രമാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഹോളിവുഡ് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള മേക്ക് ഓവറിലായിരുന്ന ലാലേട്ടന്‍ എത്തിയിരുന്നത്.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസായിരിക്കും ചിത്രത്തിനുണ്ടാവുകായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയിലെമ്പാടും കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. 40 കോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിവരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം കൂറ്റന്‍ സെറ്റുകളുടെ സഹായത്താലായിരുന്നു നേരത്തെ ചിത്രീകരിച്ചിരുന്നത്.

പുതിയ പാട്ട്

പുതിയ പാട്ട്

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലായിരുന്നു പുതിയ പാട്ട് പുറത്തുവന്നത്. ഗോപീസുന്ദറാണ് ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണിയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വിജയ് യേശുദാസും ഗോപീസുന്ദറും ചേര്‍ന്നാണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ട് കാണൂ

പാട്ട് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X