Just In
- 15 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 31 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 48 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുതിരവണ്ടി മുതല്‍ ട്രെയിന്‍ ബോഗികളില്‍ വരെ കൊച്ചുണ്ണിയുടെ പ്രൊമോഷന്! വൈറലായി ചിത്രങ്ങള്‍! കാണൂ
കായംകുളം കൊച്ചുണ്ണിയുടെ വരവിനായി സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതു തന്നെയാണ് ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരിക്കുന്നത്.
ക്യാപ്റ്റന്‍സി എന്നാല്‍ പേര്‍ളിക്ക് കുട്ടിക്കളിയായിരുന്നു! തുറന്നടിച്ച് രഞ്ജിനി ഹരിദാസ്
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്, നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പ്രൊമോഷന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കൊച്ചുണ്ണി എത്താറായി
നിവിന്‍ പോളിയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് കായംകുളം കൊച്ചുണ്ണി. ആദ്യമായിട്ടാണ് ഒരു ചരിത്ര കഥാപാത്രത്തെ നിവിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളിലെല്ലാം തന്നെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു നിവിനെ കാണിച്ചിരുന്നത്. കൊച്ചുണ്ണിയെന്ന് ശരിക്കും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്ററില്‍ നിവിന്‍ രൂപമാറ്റം നടത്തിയിരുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുളള ചിത്രത്തില്‍ നിവിന്റെ കിടിലന്‍ ആക്ഷനായിരിക്കും ഉണ്ടാവുകാ എന്നാണ് അറിയുന്നത്. ട്രെയിലറില്‍ ചിത്രത്തിലെ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഒപ്പം ഇത്തിക്കരപ്പക്കിയും
കായംകുളം കൊച്ചുണ്ണിയ്ക്കൊപ്പം തന്നെ ഇത്തിക്കര പക്കിയെ കാണാനും പ്രേക്ഷകര്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഇത്തിക്കരപ്പക്കിയായി അതിശയിപ്പിക്കുന്ന രൂപമാറ്റത്തിലായിരുന്നു നേരത്തെ ലാലേട്ടനെ കാണിച്ചിരുന്നത്. ഹോളിവുഡ് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള മേക്ക് ഓവറിലായിരുന്ന ലാലേട്ടന് എത്തിയിരുന്നത്. നിവിനും ലാലേട്ടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കാണാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ കുറച്ച് സീനുകളില്‍ മാത്രമാണ് ലാലേട്ടന് എത്തുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ട്രെയിലര്‍ നല്കിയ ആവേശം
കായംകുളം കൊച്ചുണ്ണിയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു സിനിമാ പ്രേമികളില്‍ ഉണ്ടാക്കിയിരുന്നത്. ലാലേട്ടന്റെയും നിവിന്റെയും മികച്ച പ്രകടനമായിരുന്നു ട്രെയിലറില്‍ ഉണ്ടായിരുന്നത്. മലയാളത്തിന്റെ ബാഹുബലി ആയിരിക്കും കായംകുളം കൊച്ചുണ്ണിയെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വമ്പന്‍ റിലീസ്
വമ്പന്‍ റിലീസായിരിക്കും ചിത്രത്തിനുണ്ടാവുകായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയിലെമ്പാടും കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്ശനമുണ്ടാവുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 40 കോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിവരം.ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം കൂറ്റന്‍ സെറ്റുകളുടെ സഹായത്താലായിരുന്നു നേരത്തെ ചിത്രീകരിച്ചിരുന്നത്.

പ്രൊമോഷന് വര്‍ക്കുകള്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വലിയ രീതിയിലുളള പ്രൊമോഷനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തികൊണ്ടിരിക്കുന്നത്. റിലീസിന് ചുരുങ്ങിയ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കേരളക്കരയാകെ കൊച്ചുണ്ണി മയമാണ് ഇപ്പോഴുളളത്. ഷോപ്പിങ് മാളുകളിലും ബസുകളിലും ട്രെയിനുകളിലുമടക്കം ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. കൊച്ചുണ്ണിയുടെ പ്രൊമോഷന് ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചിത്രങ്ങള്‍ കാണൂ
ചിത്രങ്ങള്‍ കാണൂ
ഒന്നും രണ്ടുമല്ല 20ല്‍ അധികം തവണ ടൊവിനോയുടെ കരണം നോക്കി പൊട്ടിച്ചു.. സംയുക്തയുടെ ആ അനുഭവം?
സിനിമാ രംഗത്തുനിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്! കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി അതിഥി റാവു