മമ്മൂട്ടിക്കും ഫഹദിനും വിശ്രമിക്കാം! ഇനി നിവിനും മോഹന്‍ലാലും നയിച്ചോളും! കൊച്ചുണ്ണി എത്തുന്നു! കാണൂ
വ്യത്യസ്തമായ രീതിയിലൂടെ സിനിമയെ സമീപിക്കുന്ന അനേകം സംവിധായകരുണ്ട് മലയാളത്തില്‍. അവരിലൊരാളാണ് റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണി പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്തേണ്ടിയിരുന്ന ചിത്രം പ്രളയക്കെടുതിയെത്തുടര്‍ന്ന് റിലീസില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഒക്ടോബറില്‍ ഒടിയനുമായി മോഹന്‍ലാല്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍ റിലീസുകള്‍ മാറ്റിയതോടെ കൊച്ചുണ്ണി ഒക്ടോബറിലേക്ക് മാറ്റി. ഇതോടെയാണ് ഒടിയന്റെ റിലീസും നീണ്ടത്.
നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലൂടെ നിവിന്‍ പോളി തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചത്. ഇതോടെയാണ് ആരാധകരുടെ ആകാംക്ഷയും കൂടിയത്. ഈ സിനിമയുടെ മുഖ്യ ആകര്‍ഷണീയതയും ഇതാണ്. മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന നിവിന്‍ പോളിക്ക് ലഭിച്ച അപൂര്‍വ്വ ഭാഗ്യം കൂടിയാണിത്. നേരത്തെ നിരവധി തവണ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഫേസ്ബുക്കിലൂടെ നിവിന്‍ പോളിയാണ് ഇപ്പോള്‍ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടത്.

റിലീസ് തീയതി പങ്കുവെച്ച് നിവിന്‍
നാളുകളായി പ്രേക്ഷകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയാണ് നിവിന്‍ പോളി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തിയേറ്ററുകളിലേക്കെത്തുമെന്ന് താരം വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണിപ്പോള്‍. ഇത് ഔദ്യോഗികമാണെന്ന് താരം അറിയിച്ചതോടെ ഇനി റിലീസ് മാറില്ലെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ഒക്ടോബറിലെ ആദ്യ മാസ് റിലീസായിരിക്കും കൊച്ചുണ്ണി. ബിജു മേനോന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും വരുംമാസത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട്.

മോഹന്‍ലാലിന്റെ അതിഥി വേഷം
ഏത് തരത്തിലുള്ള കഥാപാത്രത്തിലും തന്നെ അടയാളപ്പെടുത്തുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അസാമാന്യ അഭിനയമികവിന് മുന്നില്‍ കട്ട് പറയാന്‍ പോലും മറന്നുപോയ കാര്യത്തെക്കുറിച്ച് പല സംവിധായകരും പറഞ്ഞിരുന്നു. നിവിന്‍ പോൡകൊച്ചുണ്ണിയായി എത്തിയപ്പോള്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. താരത്തിന്റെ ലുക്കും വസ്ത്രധാരണവുമൊക്കെ ശ്രദ്ധേയമായിരുന്നു. നിരവധി ലുക്കുകള്‍ തയ്യാറാക്കിയിരുന്നുവെന്നും അതില്‍ നിന്നും സംവിധായകന്‍ തിരഞ്ഞെടുത്തതാണ് ഈ ലുക്കെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

സിനിമ കവര്‍ന്നെടുക്കുമോ?
മോഹന്‍ലാല്‍ എത്തിയതോടെ പിന്നീടുള്ള ശ്രദ്ധ മുഴുവനും അദ്ദേഹത്തിലായിരുന്നു. ഇതോടെയാണ് നിവിന്‍ പോളി ആരാധകര്‍ക്ക് ആശങ്കയേറിയത്. അതിഥി താരമായെത്തി ആ സിനിമ തന്നെ കവര്‍ന്നെടുത്ത ചരിത്രം മോഹന്‍ലാലിനുണ്ട്. സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ചിത്രമായ സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ നിരഞ്ജനെന്ന ജയില്‍പ്പുള്ളിയായി അവസാന രംഗത്തിലെത്തിയ താരത്തിനായിരുന്നു കൈയ്യടി മുഴുവന്‍. ആ ഒരൊറ്റ രംഗത്തിലൂടെ സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അതേ ആശങ്കയാണ് ആരാധകര്‍ പങ്കുവെച്ചിട്ടുള്ളത്.

കൃത്യമായ പ്ലാനിങ്ങ്
കൃത്യമായ പ്ലാനിങ്ങോടെയാണ് ഈ ചിത്രം തുടങ്ങിയതെന്നും തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെയുള്ള ചിത്രീകരണം നടത്തുന്നതിന് മുന്‍പ് കൃത്യമായ രൂപരേഖ തയ്യാറാക്കിയിരുന്നുവെന്നും അതനുസരിച്ചാണ് മുന്നോട്ട് നീങ്ങിയതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനില്‍ ഈ ചിത്രവും ഭദ്രമായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ട്. സിനിമയുടെ പ്രിവ്യൂ കണ്ടവരും ഇക്കാര്യം ഉറപ്പിച്ചിരുന്നു. മോഹന്‍ലാലും നിവിന്‍ പോളിയും തകര്‍ത്തുവെന്നായിരുന്നു പലരും പറഞ്ഞത്.

പരിക്കിനെ അവഗണിച്ചു
വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രതിഭകളിലൊരാളാണ് നിവിന്‍ പോളി. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതമായിരിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി അങ്ങേയറ്റത്തെ പ്രയത്‌നമാണ് താരം നടത്താറുള്ളത്. കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് വെച്ച് പരിക്കേറ്റിരുന്നുവെങ്കിലും അത് കാര്യമാക്കാതെ മുന്നേറാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ സംവിധായകന്‍ വിശ്രമം അനുവദിക്കുകയായിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ഇത് മാറുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ വഴിമാറുമോ?
മമ്മൂട്ടിയും ഫഹദ് ഫാസിലും ടൊവിനോ തോമസിനുമൊക്കെ ഇനി വിശ്രമിക്കാം. മോഹന്‍ലാലും നിവിന്‍ പോളിയും ചേര്‍ന്ന് ഇനി ബോക്‌സോഫീസ് ഭരിച്ചോളുമെന്നും നേരത്തെയുള്ള പല റെക്കോര്‍ഡുകളും ഇവര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുമെന്നുമാണ് ആരാധകരുടെ വാദം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. ബിഗ് ബജറ്റ് ചിത്രമായ കൊച്ചുണ്ണിയുടെ കൃത്യമായ മുടക്കുമുതല്‍ എത്രയാണെന്ന് ഇതുവരെയും പുറത്തുവിട്ടിരുന്നില്ല.
നിവിന്‍ പോളിയുടെ പോസ്റ്റ് കാണാം
നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം


Click it and Unblock the Notifications