Don't Miss!
- News
അനിലിന് പകരക്കാരൻ; പുതിയ കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനറായി ഡോ പി സരിൻ, വിടി ബൽറാം ചെയർമാൻ
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
സ്വാതന്ത്ര്യദിനത്തില്‍ കൊച്ചുണ്ണി എത്തില്ല, പുതിയ റിലീസ് തിയതിയും മാറാന്‍ സാധ്യത!
ഐതീഹമാലയിലൂടെ കേരളയീരുടെ പ്രിയങ്കരനായി മാറിയ കള്ളന് കായംകുളം കൊച്ചുണ്ണി വെള്ളിത്തിരയില്‍ പുനര്‍ജനിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 18ന് ചിത്രം തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഓഗസ്റ്റ് 15ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ അന്നേ ദിവസം ചിത്രം തിയറ്ററിലെത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
തന്നോട് കാണിച്ചത് ക്രൂരത!! ചതി പറ്റിയെന്ന പരാതിയുമായി യുവനടി യോഗത്തിൽ, പിന്നിൽ ബാബുരാജ്....
ഓഗസ്റ്റ് 17നായിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് പുതിയ വിവരം. എന്നാല്‍ അതും മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ റിലീസിന്റെ തൊട്ടടുത്ത ദിവസം തന്നെ ചിത്രം മറ്റ് രാജ്യങ്ങളിലും പ്രദര്‍ശനത്തിനെത്തും. കായംകുളം കൊച്ചുണ്ണി 17ലേക്ക് റിലീസ് മാറ്റിയതിനാല്‍ അന്ന് റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന പടയോട്ടം 22ലേക്ക് റിലീസ് മാറ്റി. അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രം വരത്തന് റിലീസ് ചെയ്യുന്നതും 22നാണ്. മറ്റ് ഓണം റീലീസുകളില്‍ മാറ്റമില്ല.

ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് നാല്പത്തി അഞ്ച് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണി എന്ന ഇതിഹാസത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് റോഷന് ആന്‍ഡ്രൂസാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപലാനാണ് നിവിന്‍ പോളി, പ്രിയ ആനന്ദ് എന്നിവരെ നായികനായകന്മാരാക്കി ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഇത്തിക്കരപക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തുന്നു. വന്‍താരനിരയാല്‍ സമ്പന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തില്‍ കേരളമാണ്. 161 ദിവസങ്ങള്‍ നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിന്റേത്. ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്കും സംവിധായകന് റോഷന് ആന്‍ഡ്രൂസിനും അപകടം സംഭവിച്ചിരുന്നു. ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടുപോകാന്‍ ഈ അപകടങ്ങളും പ്രതികൂലമായി കാലാവസ്ഥയും കാരണമായി.
പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അണിനിരന്നത്. റിലീസ് അടുത്തതോടെ വന്‍ പബ്ലിസിറ്റിയാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. പബ്ലിസ്റ്റിയിലും ഏറ്റവും അധികം പണം ചെലവഴിക്കുന്ന ചിത്രമായി കൊച്ചുണ്ണി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയസൂര്യ, കുഞ്ചാക്കോ ബോബന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സ്കൂള്‍ ബസ് ആയിരുന്നു റോഷന് ആന്‍ഡ്രൂസ് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ബോബി സഞ്ജയ് ആയിരുന്നു തിരക്കഥ.
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍