മോഹന്‍ലാലും നിവിനും അല്‍പ്പം ലേറ്റാവും, കായംകുളം കൊച്ചുണ്ണിയുടെ റിലീസ് നീളുന്നതിന് കാരണം?
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിനും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ സന്തോഷത്തിലായിരുന്നു. അച്ചായനും ഏട്ടനും ഒരുമിച്ചെത്തിയാല്‍ എന്ത് സംഭവിക്കുമെന്നറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. മംഗലാപുരത്തെ സെറ്റിലേക്ക് മോഹന്‍ലാല്‍ എത്തിയത് മുതല്‍ ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറിയിരുന്നു. സിനിമയുടെ പോസ്റ്ററുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായത്.
റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരുമിച്ചെത്തുന്നത്. യുവതാരങ്ങളില്‍ എല്ലാവരും കൊതിക്കുന്ന അവസരമാണ് നിവിന്‍ പോളിക്ക് ലഭിച്ചത്. കായംകുളം കൊച്ചുണ്ണിയായി നിവിനെത്തുമ്പോള്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുമെന്ന തരത്തിലുള്ള പ്രചാരണം നേരത്തെ തന്നെയുണ്ടായിരുന്നുവെങ്കിലും നിവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ തിയേറ്ററുകളിലേക്കെത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കൊച്ചുണ്ണിയുടെ റിലീസ് നീളും
സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ റിലീസ് നീളുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു ഇത്. മണിക്കുട്ടനായിരുന്നു പ്രധാന വേഷത്തിലെത്തിയത്. പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്കെത്തിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

161 ദിവസത്തെ ചിത്രീകരണം
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമായിരുന്നു ഇത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രവുമൊക്കെ നേരത്തെ വൈറലായിരുന്നു. 161 ദിവസമെടുത്താണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ വരവ്
അതിഥി വേഷത്തില്‍ എത്തി സിനിമ തന്നെ കവര്‍ന്നെടുക്കുന്ന താരമായ മോഹന്‍ലാല്‍ എത്തിയതോടെയാണ് നിവിന്‍ പോളിയുടെ ആരാധകര്‍ക്ക് ആശങ്കയേറിയത്. നേരത്തെ സമ്മര്‍ ഇന്‍ ബത്‌ലേഹം എന്ന സിനിമയില്‍ ഇങ്ങനെ സംഭവിച്ചിരുന്നു. കേവലം പത്ത് മിനിറ്റ് നേരത്തെ പെര്‍ഫോമന്‍സുമായി എത്തിയാണ് അദ്ദേഹം ആരാധകമനസ്സില്‍ ഇടംപിടിച്ചത്.

ഒടിയനും നീരാളിയും
പുതുവര്‍ഷം പിറന്ന് നാളിത്രയായെങ്കിലും മോഹന്‍ലാലിന്റെതായി ഒരൊറ്റ സിനിമയും പുറത്തിറങ്ങിയിരുന്നില്ല. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനും അജോയ് വര്‍മ്മയുടെ നീരാളിയും റിലീസ് ചെയ്യാനിരിക്കുന്നുണ്ട്. ഈ രണ്ട് സിനിമകള്‍ക്കിടയിലെ സമയമാണ് അദ്ദേഹം കൊച്ചുണ്ണിക്കായി വിനിയോഗിച്ചത്. 20 മിനിറ്റ് സമയമാണ് അദ്ദേഹം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍ലാലിന്റെ ലുക്ക്
ഇത്തിക്കര പക്കിയുടെ ലുക്ക് മോഹന്‍ലാല്‍ തന്നെയായിരുന്നു പുറത്തുവിട്ടത്. ക്ഷണനേരം കൊണ്ടാണ് ഈ സംഭവം വൈറലായത്. ഹോൡവുഡ് സിനിമയില്‍ നിന്നും കോപ്പിയടിച്ച ലുക്കാണ് ഇതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നതോടെയാണ് വിശദീകരണവുമായി സംവിധായകരും തിരക്കഥാകൃത്തുക്കളും രംഗത്തെത്തിയത്.


Click it and Unblock the Notifications