കൊച്ചുണ്ണിയുടെ വിജയക്കുതിപ്പ് തുടരുന്നു! മിഖായേല്‍ സെറ്റില്‍ വിജയമാഘോഷിച്ച് നിവിന്‍ പോളി! കാണൂ
കായംകുളം കൊച്ചുണ്ണിയുടെ വിജയത്തോടെ നിവിന്‍ പോളിയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരിക്കുകയാണ്.ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഉണ്ടാക്കിയിരുന്നത്. നിവിന്റെ കഠിനാദ്ധ്വനവും ആത്മസമര്‍പ്പണവും കൊച്ചുണ്ണിയുടെ വിജയത്തില്‍ ഏറെ നിര്‍ണായകരമായിരുന്നു.
നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുളള ഒരു പ്രകടനമായിരുന്നു തിയ്യേറ്ററുകളില്‍ കാണാന്‍ സാധിച്ചത്. നിവിനൊപ്പം മോഹന്‍ലാലിന്റെ അതിഥി വേഷത്തിനും നിറഞ്ഞ കൈയ്യടികളായിരുന്നു തിയ്യേറ്റുകളില്‍ നിന്നും ലഭിച്ചിരുന്നത്. വമ്പന്‍ റിലീസായി തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതാനുളള കുതിപ്പിലാണുളളത്. അതിനിടെ കൊച്ചുണ്ണിയുടെ വിജയം നിവിന്‍ പോളി ആഘോഷിച്ചിരുന്നു.പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം നടന്നിരുന്നത്.

കൊച്ചുണ്ണിയുടെ വിജയം
ഒരു ചരിത്ര സിനിമയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് മികച്ച സ്വീകരണമായിരുന്നു കൊച്ചുണ്ണിക്ക് തിയ്യേറ്ററുകളില്‍ ലഭിച്ചത്. 350 ഓളം തിയ്യേറ്ററുകളില്‍ ആദ്യ ദിനം റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചത്. നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടായിരുന്നു കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്. സിനിമ കണ്ട പ്രേക്ഷകരില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ റോഷന്‍ ആന്‍ഡ്രൂസായിരുന്നു നിവിന്റെ കൊച്ചുണ്ണിയുമായി എത്തിയിരുന്നത്.

നിവിന്റെ പ്രകടനം
നിവിന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ഒരു ചിത്രം കൂടിയാണ് കൊച്ചുണ്ണി. നടന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നുകൂടിയാണ് കൊച്ചുണ്ണി. ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് താരം നടത്തിയിരിക്കുന്നത്. കൊച്ചുണ്ണിയിലെ ചില രംഗങ്ങളില്‍ നിവിന്‍ വിസ്മിയിപ്പിച്ചെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. പ്രണയ നായകനില്‍ നിന്നും കരുത്തുറ്റ കഥാപാത്രങ്ങളിലേക്കുളള നിവിന്റെ ഒരു മാറ്റം കൂടിയാണ് കായംകുളം കൊച്ചുണ്ണി.ഇതുവരെയുളള സിനിമകളില്‍ നിന്നും മാറി വേറിട്ടൊരു അഭിനയപ്രകടനം തന്നെയാണ് ചിത്രത്തില്‍ താരം നടത്തിയിരിക്കുന്നത്.

കൊച്ചുണ്ണിയുടെ വിജയാഘോഷം
കായംകുളം കൊച്ചുണ്ണിയുടെ വിജയം പുതിയ ചിത്രമായ മിഖായേലിന്റെ സെറ്റില്‍ നിവിന്‍ പോളി ആഘോഷിച്ചിരുന്നു. സംവിധായകന്‍ ഹനീഫ് അദേനിക്കും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമായിരുന്നു കേക്ക് മുറിച്ച് നിവിന്‍ വിജയം ആഘോഷിച്ചത്. മിഖായലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോഴിക്കോടാണ് താരം ഉളളത്. അതേസമയം മൂന്ന് ദിവസം കൊണ്ട് 25 കോടി ക്ലബില്‍ എത്തിയ ചിത്രമായി കൊച്ചുണ്ണി നേരത്തെ മാറിയിരുന്നു. ആഗോള കളക്ഷന്റെ കാര്യത്തിലാണ് നിവിന്‍ ചിത്രം നേട്ടമുണ്ടാക്കിയിരുന്നത്

മിഖായേലിനു വേണ്ടിയുളള കാത്തിരിപ്പ്
കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചതോടെ നിവിന്റെ അടുത്ത ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലാണ് ആരാധകരില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിരുന്നത്.നിവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മഞ്ജിമാ മോഹനാണ് ചിത്രത്തില്‍ നിവിന്റെ നായികാ വേഷത്തിലെത്തുന്നത്.ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിനു ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മിഖായേല്‍

ഗാര്‍ഡിയന്‍ ഓഫ് എയ്ഞ്ചല്‍
മിഖായേല്‍ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഗാര്‍ഡിയന്‍ ഓഫ് എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രമെത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു കൂടുംബ നാഥനായിട്ടാകും നിവിന്‍ വേഷമിടുക. ചിത്രത്തില്‍ നിവിനൊപ്പം ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത,ശാന്തികൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍


Click it and Unblock the Notifications