For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തിക്കര പക്കിയ്ക്ക് പണി കൊടുത്ത് കൊച്ചുണ്ണി! കൊലമാസ് ട്രെയിലറുമായി കായംകുളം കൊച്ചുണ്ണി..

  |
  കൊലമാസ് ട്രെയിലറുമായി കായംകുളം കൊച്ചുണ്ണി | filmibeat Malayalam

  മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനാവുന്ന സിനിമയില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്്. അടുത്തിടെ നിവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ട്രെയിലറും എത്തിയിരിക്കകുയാണ്.

  ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മറ്റൊരു ട്രെയിലറും ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല. കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. അതേ സമയം സിനിമയുടെ വിഷ്വല്‍സും സൗണ്ട് എഫക്ടുമെല്ലാം കിടിലനായിരിക്കുമെന്ന് സൂചിപ്പിച്ചാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.

   കിടിലന്‍ ട്രെയിലര്‍

  കിടിലന്‍ ട്രെയിലര്‍

  കായംകുളം കൊച്ചുണ്ണിയില്‍ നിന്നും ട്രെയിലര്‍ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും കിടിലന്‍ ട്രെയിലറായിരുന്നു വന്നത്. കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനും നിവിന്‍ പോളിയുടെ വ്യത്യസ്ത ഗെറ്റപ്പുകളുമായിരുന്നു ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. AD 1830 ല്‍ നടക്കുന്ന കഥയാണ് പറയുന്നതെന്ന് ട്രെയിലറിന്റെ തുടക്കത്തില്‍ കാണിച്ചിട്ടുണ്ട്. അതിനൊപ്പം ബ്രീട്ടിഷുകാരോടുള്ള യുദ്ധവും പോരാട്ടങ്ങളുമെല്ലാം 2 മിനുറ്റുള്ള ട്രെയിലറില്‍ കാണിച്ചിട്ടുണ്ട്. കുതിര സവാരിയിലൂടെ ഇത്തിരിക്കര പക്കിയായി മോഹന്‍ലാലും ട്രെയിലറിലുണ്ട്.

   കൊച്ചുണ്ണി റിലീസിനൊരുങ്ങുന്നു

  കൊച്ചുണ്ണി റിലീസിനൊരുങ്ങുന്നു

  നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി 161 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന് 45 കോടിയോളം രൂപയാണ് മുതല്‍ മുടക്ക്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ സെറ്റിന് വേണ്ടി 12 കോടിയോളം ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി ചിത്രം തിയറ്ററുകളിലേക്ക് എത്തും.

   താരങ്ങള്‍

  താരങ്ങള്‍

  നിവിന്‍ പോളിയ്‌ക്കൊപ്പം അതിഥി വേഷത്തില്‍ മോഹന്‍ലാലും സിനിമയിലുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കി എന്ന റോള്‍ നേരത്തെ ഹിറ്റാണ്. പ്രിയ ആനന്ദാണ് നായിക. ബാബു ആന്റണി, സണ്ണി വെയിന്‍, മണികണ്ഠന്‍ ആചാരി, പ്രിയങ്ക തിമേഷ്, തെസ്‌നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, ജൂഡാ ആന്റണി, സുദേവ് നായര്‍, അശ്വിന്‍ ചന്ദ്രശേഖര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കൊപ്പം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

   പ്രതീക്ഷ നല്‍കി കൊച്ചുണ്ണി

  പ്രതീക്ഷ നല്‍കി കൊച്ചുണ്ണി

  ബിഗ് ബജറ്റ് ചിത്രമാണെന്നുള്ളതും ചരിത്രം പറയുന്ന സിനിമയാണെന്നുള്ളതുമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ഏറ്റവും വലിയ പ്രത്യേകത. ട്രെലിയര്‍ എത്തിയതോടെ സിനിമയുടെ വിജയം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ വിസ്മയമാവാന്‍ പോവുന്ന തെന്നിന്ത്യന്‍ ചിത്രം കായംകുളം കൊച്ചുണ്ണി ആയിരിക്കും. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോ-ഓഡിനേറ്റ് ചെയ്ത ഫയര്‍ ഫൈ്‌ള ആകും കൊച്ചുണ്ണിയുടെയും നിര്‍മാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണ് കൊച്ചുണ്ണിയ്ക്കും ശബ്ദം ഒരുക്കുന്നത്. ആറ്, ഏഴ് ആക്ഷന്‍ രംഗങ്ങളും സിനിമയിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ സംഘം ഉള്‍പ്പെടെയുള്ളവരാവും ഇത് ഒരുക്കുക.

  English summary
  Kayamkulam Kochunni trailer out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X