കൊച്ചുണ്ണിയും പക്കിയും നേര്‍ക്കുനേര്‍, ഇത്തിക്കരപക്കിയായ മോഹന്‍ലാലിനെ വാഴ്ത്തുന്നത് ചുമ്മാതല്ല!
മലയാള സിനിമാലോകം എക്കാലത്തും കണ്ടതില്‍ വെച്ച് വലിയ റിലീസായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു. ഇവര്‍ക്കൊപ്പം ബാബു ആന്റണി, സണ്ണി വെയിന്‍ തുടങ്ങിയവരെല്ലാം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.
മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി എന്ന കഥാപാത്രം പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. 20 മിനുറ്റ് മാത്രമോ ഈ വേഷത്തില്‍ മോഹന്‍ലാല്‍ ഉള്ളുവെങ്കിലും അത് മാസ് ആക്കിയായിരുന്നു പോയത്. സിനിമ കണ്ടവര്‍ക്ക് അത് വ്യക്തമാവുമെങ്കിലും അല്ലാത്തവര്‍ക്ക് കാണാന്‍ സിനിമയില്‍ നിന്നും കിടിലന്‍ പാട്ട് പുറത്ത് വന്നിരിക്കുകയാണ്. കൊച്ചുണ്ണിയും പക്കിയുമാണ് പാട്ടിലുള്ളത്.

കായംകുളം കൊച്ചുണ്ണി നിറഞ്ഞോടുന്നു..
കേരളത്തില്‍ വമ്പന്‍ റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണി തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. കുടുംബ പ്രേക്ഷകരടക്കം ആഴ്ചയുടെ അവസാനം തിയറ്ററുകളിലേക്ക് എത്തിയതോടെ വലിയ തിരക്കാണ് പലയിടങ്ങളിലും ഉണ്ടായിരുന്നത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമയാണെന്നുള്ളതും ഇതിഹാസ നായകന്റെ കഥയാണെന്നുള്ളതും കൊച്ചുണ്ണിയെ വേറിട്ട് നിര്‍ത്തുന്നു. മോഹന്‍ലാല്‍, നിവിന്‍ പോളി ഫാന്‍സ് ക്ലബ്ബുകാരുടെയും വലിയ പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കൊച്ചുണ്ണി
കായംകുളം കൊച്ചുണ്ണി തിയറ്ററുകള്‍ കീഴടക്കി കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തില്‍ നിന്നും ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നിവിന്‍ പോളിയും മോഹന്‍ലാലും നിറഞ്ഞ് നില്‍ക്കുന്ന പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയ്ക്ക് അടവ് പരിശീലിപ്പിക്കുന്ന ഇത്തിക്കര പക്കിയും പഠിപ്പിച്ചതെല്ലാം തെളിയിച്ച് കാണിക്കുന്ന കൊച്ചുണ്ണിയുമാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് കൊച്ചുണ്ണിയിലെ ഈ പാട്ട് ഒരുക്കിയിരിക്കുന്നത്.

കോടികള്‍ വാരിക്കൂട്ടി...
ആദ്യ ദിനം കേരള ബോക്‌സോഫീസില്‍ നിന്നും അഞ്ച് കോടി 3 ലക്ഷമായിരുന്നു കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത്. 25 കോടിയായിരുന്നു മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്നും കൊച്ചുണ്ണിയ്ക്ക് ലഭിച്ചത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ കൊച്ചുണ്ണിയ്ക്ക് കഴിയുമെന്ന സൂചനകളെല്ലാം ലഭിച്ചിരിക്കുകയാണ്.

പക്കിയെ പുകഴ്ത്തി ആരാധകര്‍
സിനിമ കണ്ടിറിങ്ങിയ ആരാധകരില്‍ കൂടുതലും ഇത്തിക്കരപക്കിയുടെ ആരാധകരായി മാറിയിരുന്നു. അതിഥി വേഷത്തിലെത്തി മാസ് കാണിക്കാന്‍ ലാലേട്ടനെ കഴിഞ്ഞേ ആളുള്ളുവെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ബാബു ആന്റണി, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരുടെ പ്രകടനവും വിലയിരുത്തപ്പെട്ടിരുന്നു. നല്ല അഭിപ്രായമാണ് സിനിമയിലെ ഓരോ താരങ്ങളെ കുറിച്ചും പ്രേക്ഷകന് പറയാനുള്ളു.

നിവിന്റെ കഷ്ടപാടുകള്‍
നിവിന്‍ പോളിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. വളരെ കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ ബിഗ് ബജറ്റ് ചിത്രത്തിലഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച മറ്റൊരു യുവതാരവും മലയാള സിനിമയിലില്ല. കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി നിവിന്റെ കഷ്ടപാടുകള്‍ എത്രത്തോളമുണ്ടെന്ന് സിനിമയില്‍ നിന്നും വ്യക്തമാണ്. ഒരോ ലുക്കിനനുസരിച്ചും തടി കൂട്ടാനും കുറയ്ക്കാനും, ഡബ്ബിംഗില്‍ അതിനനുസരിച്ച് ശബ്ദം വരുത്താനും നിവിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. തന്റെ കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും നിവിന്‍ തയ്യാറാണ്.


Click it and Unblock the Notifications