ഒരാഴ്ച കൊണ്ട് കൊച്ചുണ്ണി ഞെട്ടിച്ചു! കോടികള്‍ വാരുമെന്ന് പറഞ്ഞാല്‍ ഇങ്ങനെയാണ്, മുരുകനെ തകര്‍ക്കും?

മലയാള സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. ബിഗ് ബജറ്റിലൊരുക്കിയ സിനിമ ഒക്ടോബര്‍ പതിനൊന്നിനായിരുന്നു റിലീസിനെത്തിയത്. കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ പ്രതീക്ഷിച്ചത് പോലെയുള്ള നേട്ടങ്ങളെല്ലാം സിനിമ സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിവിന്‍ പോളിയാണ് ടൈറ്റില്‍ റോളിലെത്തിയതെങ്കിലും മോഹന്‍ലാല്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. കേരള ബോക്‌സോഫീസിലടക്കം കൊടുങ്കാറ്റ് സൃഷ്ടിച്ച് കൊണ്ടാണ് കൊച്ചുണ്ണിയുടെ ജൈത്രയാത്ര. ഏട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലും പുറത്തുമായി സിനിമ എത്രത്തോളം ഉയരങ്ങള്‍ കീഴടക്കിയെന്ന് നോക്കാം.

 ആദ്യദിന കളക്ഷന്‍

ആദ്യദിന കളക്ഷന്‍

കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിവസമായ ഒക്ടോബര്‍ പതിനൊന്നിന് കേരള ബോക്‌സോഫീസില്‍ നിന്നും അഞ്ച് കോടി മൂന്ന് ലക്ഷം രൂപയായിരുന്നു ലഭിച്ചത്. അതേ സമയം ഗ്ലോബല്‍ ബോക്‌സോഫീസില്‍ 9.54 കോടിയോളമായിരുന്നു സിനിമയുടെ കളക്ഷന്‍. അടുത്ത കാലത്തായി റിലീസ് ദിവസം ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്ന മറ്റൊരു സിനിമ ഇല്ലെന്നുള്ളതാണ് വസ്തുത. കായംകുളം കൊച്ചുണ്ണി അവിടെയും പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

 30 കോടിയിലേക്ക്

30 കോടിയിലേക്ക്

മൂന്ന് ദിവസം കൊണ്ട് 25 കോടി ക്ലബ്ബില്‍ എത്തിയ സിനിമ തൊട്ടടുത്ത ദിവസം 30 കോടിയിലെത്തിയിരിക്കുകയാണ്. നാല് ദിവസം കൊണ്ടാണ് 30 കോടി സ്വന്തമാക്കിയത്. ആദ്യ വീക്കെന്‍ഡ് കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമായിരുന്നു സിനിമയുടെ കളക്ഷന്‍.
മെഗാസ്റ്റാര്‍ നായകനായി അഭിനയിച്ച ദി ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡായിരുന്നു കൊച്ചുണ്ണി മറികടന്നത. റിലീസ് ചെയ്ത ആഴ്ചയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായിരുന്നു ഗ്രേറ്റ് ഫാദര്‍. 20 കോടിയോളമായിരുന്നു നാല് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത്.

 ഏഴ് ദിവസം കഴിയുമ്പോള്‍

ഏഴ് ദിവസം കഴിയുമ്പോള്‍

ഒക്ടബോര്‍ പതിനെട്ട് എത്തുമ്പോള്‍ കായംകുളം കൊച്ചുണ്ണി റിലീസിനെത്തിയിട്ട് ഏഴ് ദിവസം കഴിഞ്ഞിരിക്കുകയാണ്. ഈ ദിവസങ്ങൡ നിന്നുമായി നാല്‍പത് കോടിയോളം രൂപയാണ് മറികടന്നിരിക്കുന്നത്. നിലവില്‍ വേര്‍ഡ് വൈഡ് കളക്ഷന്‍സ് നോക്കുമ്പോള്‍ 42 കോടിയാണ് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ തന്നെ ഇത്രയും വലിയ കളക്ഷന്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയ സിനിമയാണെന്നുള്ള നേട്ടം കായംകുളം കൊച്ചുണ്ണിയ്ക്ക് കിട്ടിയിരിക്കുകയാണ്.

 കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കൊച്ചുണ്ണിയുടെ റിലീസും ശ്രദ്ധേയമായിരുന്നു. റിലീസ് ദിവസം 62 ഷോ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ഇരുപത് ലക്ഷത്തിനടുത്ത് സ്വന്തമാക്കിയിരുന്നു. ഏട്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ 88 ലക്ഷമാണ് സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇവിടെ നിന്നും ഒരു കോടി ക്ലബ്ബിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല

മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല

മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല തിരുവന്തപുരം ഏരിയപ്ലെക്‌സിലും സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഏഴ് ദിവസം കൊണ്ട് 75.63 ലക്ഷമാണ് ഇവിടെ നിന്നും നേടിയത്. ഇതും വലിയൊരു റെക്കോര്‍ഡാണ്. ലോകത്ത് എല്ലായിടത്തും വമ്പന്‍ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മലയാള സിനിമയില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ വരും ദിവസങ്ങളിലൂടെ കൊച്ചുണ്ണിയ്ക്ക് സാധിക്കുമെന്നാണ് പ്രവചനങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X