ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊച്ചുണ്ണിയ്ക്ക് ആവുമോ? അവശേഷിക്കുന്നത് അത് മാത്രം!
2018 ന്റെ തുടക്കത്തില്‍ ഒരുപാട് നല്ല സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്തിരുന്നു. നല്ല പ്രതികരണം ലഭിച്ച സിനിമകളാണെങ്കിലും ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം നടത്താന്‍ സിനിമകള്‍ക്ക് കഴിയാതെ പോയിരുന്നു. ഈ വര്‍ഷം ഇതിനകം മമ്മൂട്ടിയുടെ 5 ഓളം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. അതില്‍ ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികളാണ് ഈ വര്‍ഷത്തെ ഏറ്റവും ഹിറ്റായ സിനിമ.

നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി റെക്കോര്‍ഡുകള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. ഏഴ് ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനില്‍ 42 കോടിയോളം കൊച്ചുണ്ണി സ്വന്തമാക്കിയിരിക്കുകയാണ്.
ദിലീപ് ആക്രമണത്തിനിരയായ നടിയുടെ അവസരങ്ങള്‍ നിഷേധിച്ചു; ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്!!
ഇമോഷണല്‍ ത്രില്ലറായി ഒരുക്കിയ അബ്രഹാമിന്റെ സന്തതികള്‍ വേള്‍ഡ് വൈഡ് ബോക്‌സോഫീസ് കളക്ഷനില്‍ വലിയ ഉയരങ്ങളിലായിരുന്നു എത്തിയത്. യുഎഇ/ജിസിസി സെന്ററുകളില്‍ നിന്നുമായി 12 കോടിയ്ക്കടുത്തായിരുന്നു കളക്ഷന്‍. വേൾഡ് വൈഡ് കളക്ഷനിൽ 38 കോടിയോളമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഈ വർഷത്തെ മികച്ച കളക്ഷനായിരുന്നു ഇത്. ഇതിനെയെല്ലാം കായംകുളം കൊച്ചുണ്ണി മറികടന്നിരുന്നു.
മോഹന്‍ലാലിന്റെ പുലിമുരുകന്‍ സ്വന്തമാക്കിയ നൂറ് കോടിയായിരുന്നു മലയാളത്തിലെ ആദ്യ നൂറ് കോടി. കായംകുളം കൊച്ചുണ്ണി ഇതും അനായാസം മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. കൊച്ചുണ്ണിയ്ക്ക് മുന്നിൽ അവശേഷിക്കുന്ന റെക്കോർഡും ഇതാണ്.


Click it and Unblock the Notifications