പരുക്കന്‍ ഭാവവും പറ്റെ വെട്ടിയ മുടിയും, ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍, കാണൂ!
Recommended Video

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലേക്ക് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമാണ് ജോയിന്‍ ചെയ്തത്. നീരാളി പൂര്‍ത്തിയാക്കിയെത്തിയ താരത്തിന് മികച്ച സ്വീകരണമായിരുന്നു നല്‍കിയത്. കേക്ക് മുറിച്ച് നിവിനും സംഘത്തിനും നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ സിനിമയുടെ ഭഗാമാവുന്നുവെന്നുള്ള സന്തോഷ വാര്‍ത്ത പുറത്തുവിട്ടത് നിവിന്‍ പോളിയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ലുക്ക്
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകംക്ഷയായിരുന്നു. ഫാന്‍ മേഡ് പോസ്റ്ററുകള്‍ അരങ്ങ് തകര്‍ക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ തന്നെ ലുക്ക് പുറത്തുവിട്ടത്.

മോഹന്‍ലാല്‍ തന്നെ പുറത്തുവിട്ടു
ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് തന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി താരം നടത്തുന്ന മേക്കോവറിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്നത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
ഇത്തിക്കര പക്കിയുടെ ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ കഴിയുന്നതിനിടയില്‍ത്തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരു കണ്ണിറുക്കിയുള്ള ചിത്രം ഇപ്പോള്‍ തംരഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

പുതിയ ലുക്ക്
പറ്റെ വെട്ടിയ മുടിയും പരുക്കന്‍ ലുക്കുമായാണ് ഇത്തിക്കര പക്കി എത്തുന്നത്. കുറ്റി താടിയും പിരിച്ചുവെച്ച മീശയും ഈ ലുക്കിനെ മരണ മാസ്സാക്കി എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല.

അരമണിക്കൂറിന് വേണ്ടി
അതിഥി താരമായി എത്തുന്ന മോഹന്‍ലാല്‍ കേവലം അര മണിക്കൂറിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതഇതി വേഷമാണെങ്കിലും കഥാഗതിയത്തെന്നെ മാറ്റി മറിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

മംഗലാപുരത്ത് വെച്ച് ചിത്രീകരണം
കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ മംഗലാപുരത്തെത്തിയെന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. അജോയ് വര്‍മ്മയുടെ നീരാളി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം ഈ സിനിമയിലേക്ക് എത്തിയത്.

നിവിന്‍ പോളി പങ്കുവെച്ച സന്തോഷം
മോഹന്‍ലാല്‍ കൊച്ചുണ്ണിയില്‍ അതിഥി വേഷത്തിലെത്തുമെന്നുള്ള പ്രചാരണങ്ങള്‍ നടക്കുന്നതിനിടയിലാണ് നിവിന്‍ പോളി തന്നെ അക്കാര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതോടെ ആരാധകര്‍ക്കും സന്തോഷമാവുകയായിരുന്നു.

നായകന്‍ മാത്രമല്ല അതിഥിയായും അഭിനയിക്കുന്നു
നായകനായി മാത്രമല്ല അതിഥി താരമായും മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഒടിയനും നീരാളിയും പുരോഗമിക്കുന്നതിനിടയില്‍ തന്നെയാണ് അദ്ദേഹം കായംകുളം കൊച്ചുണ്ണിയിലും ബിലാത്തിക്കഥയിലും വാരിക്കുഴിയിലെ കൊലപാതകത്തിലും അതിഥിയായി എത്തുന്നത്.


Click it and Unblock the Notifications