161 ദിനരാത്രങ്ങള്‍, നിവിന്‍ പോളിയും മോഹന്‍ലാലും ഇനി തിയേറ്ററുകളിലേക്ക്, നാളെണ്ണി കാത്തിരിക്കാം!!!

ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒട്ടനവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ളത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശക്തമായ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഓരോ താരവും തിരശ്ശീലയിലേക്കെത്തുന്നത്. ഇതിഹാസ പുരുഷന്‍മാരാവാന്‍ ചില്ലറ കഷ്ടപ്പാടുകള്‍ പോരെന്ന് ഓരോ സിനിമയും തെളിയിക്കുന്നുണ്ട്. തയ്യാറെടുപ്പുകള്‍ എല്ലാം കൃത്യമായി നടത്തി സിനിമയുമായി എത്തുന്നതിനിടയില്‍ അപ്രതീക്ഷിതമായി താരങ്ങള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. എന്നാല്‍ ഇതൊന്നും താരങ്ങള്‍ക്കൊരു തടസ്സമല്ല. വേണ്ടത്ര തയ്യാറെടുപ്പുകളുമായി അവര്‍ വീണ്ടുമെത്തും കഥാപാത്രമാവാനായി.

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളഇയും പ്രിയാ ആനന്ദുമാണ് നായികാനായകന്‍മാരായി എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന പരമ്പരയായി കൊച്ചുണ്ണി എത്തിയിട്ടുണ്ട്. മണിക്കുട്ടനായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയില്‍ ഇത്തിക്കര പക്കിയായി എത്തുന്നത് മോഹന്‍ലാലാണ്. ഇതാദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കായംകുളം കൊച്ചുണ്ണിയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചിത്രീകരണം പൂര്‍ത്തിയാക്കി

ചിത്രീകരണം പൂര്‍ത്തിയാക്കി

നാളുകള്‍ നീണ്ട ചിത്രീകരണത്തിനൊടുവില്‍ സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞുവെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ നിവിന്‍ പോളിയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം പിടിച്ച ചിത്രമായിരുന്നു ഇത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മോഹന്‍ലാലിന്റെ വരവും നിവിന്‍ പോളിയുടെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയതാണ്. 161 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മോഹന്‍ലാല്‍ അതിഥിയായെത്തുന്നു

മോഹന്‍ലാല്‍ അതിഥിയായെത്തുന്നു

മോഹന്‍ലാല്‍ അതിഥി താരമായെത്തുന്നുവെന്നുള്ളതാണ് സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. ചിത്രത്തില്‍ സുപ്രധാന വേഷത്തെ അവതരിപ്പിക്കാന്‍ താരമെത്തുമെന്ന തരത്തില്‍ വളരെ മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പിന്നീട് നിവിന്‍ പോളിയും സംവിധായകനും ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ നിവിന്‍ പോളിയും മോശമല്ല. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. അച്ചായനും ഏട്ടനും ഒരുമിച്ചെത്തിയാല്‍ എങ്ങനെയുണ്ടാവുമെന്നാണ് ആരാധകരുടെ ചോദ്യം.

നിവിന്‍ പോളി ഔട്ടാവുമോ?

നിവിന്‍ പോളി ഔട്ടാവുമോ?

അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കേവലം മിനിറ്റുകള്‍ മതി. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന രംഗങ്ങളൊന്നും ആവശ്യമില്ലെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ തെളിയിച്ചതാണ്. അതിഥി താരമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഏറെ മുന്നിലാണ്. അതിനാല്‍ത്തന്നെ അതിഥിയായെത്തി നായകനെ കടത്തിവെട്ടുമോ മോഹന്‍ലാല്‍ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. താരത്തിന്‍രെ ലുക്ക് പുറത്തുവിട്ടപ്പോഴാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്.

നേരത്തെ പൂര്‍ത്തിയാക്കി

നേരത്തെ പൂര്‍ത്തിയാക്കി

മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഒടിയനും നീരാളിക്കുമിടയിലെ സമയമായിരുന്നു അദ്ദേഹം ഇതിനായി വിനിയോഗിച്ചത്. നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ സ്വന്തം ഭാഗം പൂര്‍ത്തിയാക്കിയിരുന്നു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ്. ആ സന്തോഷം അദ്ദേഹവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

മംഗലാപുരത്തെ ചിത്രങ്ങള്‍

മംഗലാപുരത്തെ ചിത്രങ്ങള്‍

മംഗാലപുരത്ത് വെച്ചായിരുന്നു മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. അതേ സമയത്ത് മാമാങ്കത്തിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടിയും എത്തിയിരുന്നു. അടുത്തടുത്ത മുറികളിലായി താമസിച്ചിരുന്ന താരരാജാക്കന്‍മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലായത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള ചിത്രം നിവിന്‍ പോലഇയും പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയെ അക്ഷരാര്‍ത്ഥത്തില്‍ കിടുക്കിയ ചിത്രങ്ങളായിരുന്നു ഇവര്‍ പങ്കുവെച്ചത്.

20 മിനിറ്റോളം സമയം

20 മിനിറ്റോളം സമയം

മോഹന്‍ലാല്‍ ലൊക്കേഷനിലെത്തിയപ്പോള്‍ അതുവരെ നിറഞ്ഞുനിന്ന നിവിന്‍ പോളി ഒൗട്ടാവുകയായിരുന്നു. ഇത്തിക്കര പക്കിയായി 20 മിനിറ്റോളം സമയമാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മംഗളുരുവിലെ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തിയത് മുതലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ടത് മോഹന്‍ലാല്‍ തന്നെയായിരുന്നു. പറ്റെ വെട്ടിയ മുടിയും കുറ്റിത്താടിയുമായി കണ്ണിറുക്കി നില്‍ക്കുന്ന പക്കിയുടെ ലുക്കിനെ സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു.

ഹോളിവുഡ് സിനിമയില്‍ നിന്നും കോപ്പിയടി

ഹോളിവുഡ് സിനിമയില്‍ നിന്നും കോപ്പിയടി

ഫേസ്ബുക്കിലൂടെ മോഹന്‍ലാലായിരുന്നു ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ടത്. സിനിമാപ്രേമികള്‍ കൈനീട്ടി സ്വീകരിച്ചിരുന്നുവെങ്കിലും
ഹോളിവുഡ് ചിത്രമായ ഗ്ലാഡിയേറ്ററിലെ മാക്‌സിമസിന്റെ വേഷവും ഇത്തിക്കര പക്കിയുടെ വസ്ത്രധാരണവും സമാനമായിരുന്നുവെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ വ്യാപിച്ച് തുടങ്ങിയതോടെ അണിയറപ്രവര്‍ത്തകര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

അമല പോളില്‍ നിന്നും പ്രിയയിലേക്ക്

അമല പോളില്‍ നിന്നും പ്രിയയിലേക്ക്

മലയാളികളുടെ സ്വന്തം താരമായ അമല പോളായിരുന്നു ചിത്രത്തില്‍ നായികയായി എത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ താരം പിന്‍വാങ്ങുകയായിരുന്നു. മറ്റ് സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയത് . പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ പ്രേക്ഷകമനം കവര്‍ന്ന നായികയാണ് ഈ സിനിമയിലേക്കെത്തിയത്. നിവിനും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു.

നിവിന്‍ പോളിയുടെ പോസ്റ്റ്

നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X