»   » ചാനല്‍ പോരാട്ടത്തിന്റെ അരങ്ങുണര്‍ത്താന്‍ മലയാളത്തിലേക്ക് ഒരു പുതിയ ചാനല്‍!

ചാനല്‍ പോരാട്ടത്തിന്റെ അരങ്ങുണര്‍ത്താന്‍ മലയാളത്തിലേക്ക് ഒരു പുതിയ ചാനല്‍!

Posted By:
Subscribe to Filmibeat Malayalam

ദൂരദര്‍ശന്‍ എന്ന ഒരു സര്‍ക്കാര്‍ ചാനലില്‍ മാത്രമുണ്ടായിരുന്ന കാലമല്ല ഇന്ന്. വിരല്‍ തുമ്പില്‍ വ്യത്യസ്ത പരിപാടികളുമായി ചാനലുകള്‍ മാറി മാറി പ്രത്യക്ഷപ്പെടുന്നു. ഇരുപതിലധികം സാറ്റലൈറ്റ് ചാനലുകള്‍ നിലവില്‍ മലയാളത്തിലുണ്ട്. ഇപ്പോഴിതാ പുതിയൊരു ചാനല്‍കൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ചാനല്‍ പോരാട്ടങ്ങളുടെ അരങ്ങുണരുമെന്ന കാര്യത്തില്‍ സംശയമില്ല.

തമിഴിലെ മഹേഷ് ഭാവനയെ കണ്ട് ഉദയനിധിയുടെ ഭാര്യ പറഞ്ഞ കമന്റ്, മലയാളികള്‍ പറഞ്ഞത് തന്നെ!

ജോര്‍ജ്ജ് കുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്തിയിട്ട് നാലാണ്ട്, എഴുതി ചേര്‍ത്ത് പുതിയ ചരിത്രം!

Shaji Mathews

ലോക്കല്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് ചാനലായ കേരള വിഷനാണ് സാറ്റലൈറ്റ് ചാനലായി മാറുന്നത്. ഈ വര്‍ഷം നവംബര്‍ ഒന്നിന് ടെസ്റ്റ് ട്രാന്‍സ്മിഷന്‍ ആരംഭിച്ച ചാനല്‍ അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തെ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കും. എന്റര്‍ടെയിനിംഗ് ചാനലായിട്ടാണ് കേരള വിഷന്‍ ചാനല്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുക.
സീരിയുകള്‍, റിയാലിറ്റി ഷോകള്‍, സിനിമകള്‍ എന്നിവ ചാനലിന്റെ പ്രോഗ്രാമുകളായി ഉണ്ടാകും. അതേ സമയം മറ്റ് ചാനലുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും പ്രോഗ്രാമുകളെന്ന് കേരള കമ്യൂണിക്കേറ്റേര്‍സ് കേബിള്‍ ലിമിറ്റഡ് സിഇഒ ഷാജി മാത്യൂസ് പറയുന്നു. കേരളത്തിലെ ലോക്കല്‍ വാര്‍ത്തകള്‍ക്കായിരിക്കും ചാനല്‍ പ്രാമുഖ്യം നല്‍കുക. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള വാര്‍ത്തകളും പരിപാടികളും വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
KCBL to launch Malayalam GEC in March 2018.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X