തെങ്കാശിപ്പട്ടണത്തില്‍ സുരേഷ് ഗോപി നായകന്‍
തെങ്കാശിപ്പട്ടണത്തില്‍ സുരേഷ് ഗോപി നായകന്‍
സപ്തംബര്‍15, 2000
കണ്ണപ്പനും ദാസനും സഹോദരങ്ങളല്ല. എന്നാല്‍ സഹോദരങ്ങളെപ്പോലെയാണു താനും. തെങ്കാശി ചന്തയിലെ പ്രഗത്ഭരായ കച്ചവടക്കാരാണ് ഇവര്‍. തെരുവില്‍ വളര്‍ന്ന് പട്ടിണിയോടു പൊരുതി കച്ചവടത്തില്‍ വമ്പന്മാരായി ഉയര്‍ന്നവര്‍. തെരുവില്‍ കിടന്നു തെരുവില്‍ വളര്‍ന്ന് തെരുവിന്റേതായവര്‍.
ഉയര്‍ച്ചയിലും താഴ്ചയിലും അവര്‍ ഒന്നായി നില്‍ക്കുന്ന ഇവരാണ് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ കെ.ഡി. ആന്റ് കമ്പനി. കമ്പനിയിലെ മാനേജരായ ശത്രുവാണെങ്കില്‍ ആളൊരു രസികനാണ്. ഒരു കാര്യവും നേരെ ചൊവേ അങ്ങേരോടു പറയരുത്. പറഞ്ഞാല്‍ ഉടക്കും. എന്തിനും ഒരു വളഞ്ഞ ബുദ്ധി... അതാണ് ശത്രു.
കണ്ണനെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. ദാസനെ ലാലും ശത്രുവിനെ ദിലീപും അവതരിപ്പിക്കുന്നു. പൊള്ളാച്ചിയിലും പഴനിയിലുയാണ് തെങ്കാശിപ്പട്ടണത്തിന്റ ചിത്രീകരണം പൂര്‍ത്തിയാവുക.
ചിത്രത്തില്‍ മൂന്നു നായികമാരാണുള്ളത്. സംയുക്താവര്‍മ്മ, കാവ്യാ മാധവന്‍, ഗീതു മോഹന്‍ദാസ്. ലാല്‍ നിര്‍മ്മിക്കുന്ന തെങ്കാശിപ്പട്ടണം ലാല്‍ ക്രിയേഷന്‍സ് തിയേറ്ററുകളിലെത്തിക്കും. കഥയും തിരക്കഥയും സംഭാഷണവും റാഫി മെക്കാര്‍ട്ടിന്‍ തന്നെ. ഛായാഗ്രഹണം സാലു ജോര്‍ജ് നിര്‍വഹിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണം പകരുന്നു.


Click it and Unblock the Notifications