ആക്രി മച്ചുവിന്റെ കാമുകിയായി കീര്ത്തി
ഷാജിയുടെ കുട്ടിസ്രാങ്കില്‍ നിന്നും റാഫി മെക്കാര്‍ട്ടിന്‍മാരുടെ ആക്രി മച്ചുവാകാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി.
ഒക്ടോബര്‍ 9ന് വിജയദശമി ദിനത്തില്‍ ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന ലൗ ഇന്‍ ബാങ്കോക്കിലാണ് ആക്രി മച്ചുവെന്ന അടിപൊളി കഥാപാത്രമായി മമ്മൂട്ടി വേഷമിടുന്നത്.
നേരത്തെ നിശ്ചയിച്ചിരുന്ന ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന പേരുമാറ്റിയതിനൊപ്പം ചിത്രത്തിന്റെ ഷൂട്ടിംഗും സിംഗപ്പൂരില്‍ നിന്ന് ബാങ്കോക്കിലേക്ക് മാറ്റിക്കഴിഞ്ഞു.
ആക്രി മച്ചുവിന്റെ ഈ ബാങ്കോക്ക് പ്രണയത്തില്‍ കൂട്ടുകാരിയായെത്തുന്നത് മുംബൈ മോഡല്‍ കീര്‍ത്തി കുല്‍ഹാരിയാണ്.
സ്‌ക്കൂളിന്റെ പടികയറാത്ത മച്ചുവുമായി പ്രേമത്തിലാകുന്ന സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ ഡയാനയെന്ന കഥാപാത്രത്തെയാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിയ്‌കുക.
ഒട്ടേറെ ബ്രാന്‍ഡുകളുടെ പരസ്യ മോഡലായ ഈ മുംബൈ താരം താജ് മഹല്‍ ടീയുടെ പരസ്യത്തില്‍ സെയ്‌ഫിനൊപ്പമഭിയിച്ച് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എംഎച്ച്‌എം ഫിലിംസ് നിര്‍മ്മിയ്‌ക്കുന്ന ലവ് ഇന്‍ ബാങ്കോക്ക് മമ്മൂട്ടിയുടെ 2009ലെ ആദ്യ ചിത്രമായിരിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications